LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

മാതൃവേദി തിരുവമ്പാടി മേഖല സ്പോർട്സ് സംഘടിപ്പിച്ചു.

തിരുവമ്പാടി : സീറോ മലബാർ സഭ മാതൃവേദി തിരുവമ്പാടി മേഖലയുടെ നേതൃത്വത്തിൽ മേഖല സ്പോർട്സ് സംഘടിപ്പിച്ചു. പുന്നക്കൽ വിളക്കാംതോട് സെന്റ് സെബാസ്റ്റ്യൻ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന കായികമേള മാതൃവേദി തിരുവമ്പാടി മേഖല ഡയറക്ടർ ഫാ. സിബിൻ കിളിയംപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുളിരാമുട്ടി മാർ സ്ലീവാ പള്ളി വികാരി ഫാ. തോമസ് കളപ്പുരയ്ക്കൽ ഉദ്ഘാടനം ചെയ്തു.

മേഖലയിലെ 12 ഇടവകകളിൽ നിന്നായി നൂറ്റിനാൽപ്പതോളം പേർ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. ഫാ. തോമസ് കളപ്പുരയ്ക്കൽ, ഫാ. സിബിൻ കിളിയംപറമ്പിൽ, മേഖല ആനിമേറ്റർ സിസ്റ്റർ ജോളി റോസ് സി.എം.സി. എന്നിവർ മാർച്ച് പാസ്റ്റിൽ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു.

മത്സരങ്ങളിൽ തിരുവമ്പാടി യൂണിറ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. കുളിരാമുട്ടി യൂണിറ്റിനാണ് രണ്ടാം സ്ഥാനം. കല്ലുരുട്ടി യൂണിറ്റ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.

തിരുവമ്പാടി മേഖലയിലെ വിവിധ ഇടവകകളിലെ വൈദികരുടെയും ആനിമേറ്റർ സിസ്റ്റർമാരുടെയും സാന്നിധ്യം കായികമേളയ്ക്ക് ആവേശം പകർന്നു.,

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com