LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

പ്രിയങ്ക ഗാന്ധിക്കുനേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം, അറസ്റ്റ്.

കോഴിക്കോട്: തിരുവമ്പാടി തമ്പലമണ്ണയ്ക്ക് സമീപം പ്രിയങ്ക ഗാന്ധി എംപിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. യുവമോർച്ച പ്രവർത്തകരാണ് കരിങ്കൊടി കാട്ടിയത്. യുവമോർച്ച ജില്ലാ പ്രസിഡന്റ് വി.വി.ശ്രീഹരി, ജനറൽ സെക്രട്ടറി നിതിൻ മധുസൂദനൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ ഇന്നലെ കൊല്ലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് യുവമോർച്ച കരിങ്കൊടി കാട്ടിയത്. പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കി.മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തിലും കുണ്ടറയിലെ കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ പരിപാടിയിലും പങ്കെടുക്കാനാണ് അമിത് ഷാ എത്തിയത്. ഇന്നലെ മൂന്നുമണിയോടെ കൊല്ലം ആശ്രാമം മൈതാനത്തു ഹെലികോപ്റ്ററിൽ ഇറങ്ങിയ ശേഷം കുണ്ടറയിലേക്കു പോകാൻ കാറിൽ പുറത്തേക്ക് ഇറങ്ങുമ്പോഴായിരുന്നു യൂത്ത് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിലെ പ്രതിഷേധം. ആഭ്യന്തരമന്ത്രിയുടെ വാഹനത്തിനു തൊട്ടുമുന്നിൽ പോയ പൈലറ്റ് വാഹനത്തിന് അടുത്തേക്കുവരെ പ്രതിഷേധക്കാർ കരിങ്കൊടിയുമായി എത്തി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com