നാഫെഡ് കല്യാൺ പുരസ്‌കാരം നേടി പുല്ലൂരാംപാറ സ്വദേശിനി.

കൊല്ലം : 2026 അന്താരാഷ്ട്ര വനിതാ ശാക്തീകരണ വർഷത്തിൽ പാഠ്യ – പാഠ്യേതര മേഖലകളിൽ മികച്ച വിജയം കൈവരിച്ച പെൺകുട്ടികൾക്കുള്ള നാഫെഡ് (NAFED) കല്യാൺ അവാർഡ്, ഐൻ ട്രീസ ഡെന്നി ബഹുമാനപ്പെട്ട കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി ശ്രീ. അമിത് ഷായിൽ നിന്ന് ഏറ്റുവാങ്ങി.25000/- രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
ദക്ഷിണേന്ത്യയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ട് പെൺകുട്ടികൾക്കായിരുന്നു ഈ അവാർഡ്.
കൊല്ലത്ത് വച്ച് നടന്ന ‘സഹകരണത്തിലൂടെ സമൃദ്ധി’പരിപാടിയിലായിരുന്നു പുരസ്‌കാരം വിതരണം ചെയ്തത്.
ചടങ്ങിൽ ബഹു: കേന്ദ്ര മന്ത്രി സുരേഷ് ഗോപി, സംസ്ഥാന സഹകരണ മന്ത്രി എം. ലിജു, ടൂറിസം മന്ത്രി പി. സി. വിഷ്ണുനാഥ്, എൻ. കെ. പ്രേമചന്ദ്രൻ എം പി, രാജീവ് ചന്ദ്രശേഖർ എം എൽ എ തുടങ്ങിയവർ സംബന്ധിച്ചു.
പുല്ലൂരാംപാറ സ്വദേശികളായ ചക്കുംമൂട്ടിൽ ഡെന്നി, റീജ ദമ്പതികളുടെ മകളാണ് പ്ലസ് വൺ വിദ്യാർത്ഥിനിയായ ഐൻ ട്രീസ.
ഐലിൻ മരിയ സഹോദരിയാണ്.



