LOCAL NEWS

കെ.എം.പി.യു. കോഴിക്കോട് ജില്ലാ പ്രവർത്തക സംഗമവും മാധ്യമ സെമിനാറും ഒക്ടോബർ 2-ന് മുക്കത്ത്

കോഴിക്കോട്: കേരള പ്രസ് ആൻഡ് മീഡിയ യൂണിയൻ (കെ.എം.പി.യു.) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംഘടിപ്പിക്കുന്ന കോഴിക്കോട് ജില്ലാ പ്രവർത്തക സംഗമവും മാധ്യമപ്രവർത്തകർക്കുള്ള സെമിനാറും ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ നടക്കും.
തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ സി.കെ കാസിം ഉദ്ഘാടനം ചെയ്യും. രാവിലെ 10:00 മണി മുതൽ ഉച്ചവരെ മുക്കത്തുവെച്ചാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. സംഘടനയുടെ സംസ്ഥാന തലത്തിലുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ഒക്ടോബർ മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ നിർദ്ദേശിച്ച പരിപാടികളുടെ തുടക്കമായാണ് ഈ സംഗമം നടക്കുന്നത്.
ജില്ലയിലെ മുഴുവൻ കെ.എം.പി.യു. ഭാരവാഹികളും പ്രവർത്തകരും   പങ്കെടുക്കണമെന്നും  വിജയമാക്കണമെന്നും സംഘാടക സമിതി അഭ്യർത്ഥിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com