KODIYATHOORLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

കാട്ടുപന്നി ശല്യം;കൊടിയത്തൂരിൽ രണ്ടാം ഘട്ട കാടിളക്കിനായാട്ട്.രണ്ട് പന്നികളെ വെടിച്ചുകൊന്നു

കൊടിയത്തൂർ: നാട്ടിലിറങ്ങുന്ന കാട്ടുപന്നികൾ
കൃഷി നശിപ്പിക്കുന്നത് പതിവായതോടെ കർഷകർക്കാശ്വാസമായി കൊടിയത്തൂരിൽ രണ്ടാം ഘട്ട നായാട്ട് സംഘടിപ്പിച്ചു.
അംഗീകൃത ഷൂട്ടർമാരുടെയും
വേട്ടനായ്ക്കളുടെയും നേതൃത്വത്തിൽ
നായാട്ട് സംഘടിപ്പിച്ചത്.കാട്ടു പന്നി ശല്യം ഏറ്റവും രൂക്ഷമായ പതിമൂന്നാം  വാർഡിലെ പൊറ്റമ്മൽ , ആലിൻകണ്ടി, ചേലപ്പുറം , ചെറുവാടി സി.എച്ച്.സി പരിസരം  കേന്ദ്രീകരിച്ചായിരുന്നു നായാട്ട്. 9 ഷൂട്ടർമാരുടേയും 11 വേട്ടനായ്ക്കളുടേയും നേതൃത്വത്തിലാണ് നായാട്ട് സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി കവിത ടീച്ചർ, വൈസ് പ്രസിഡൻ്റ് സുജാ ടോം , സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കസ് ന ഹമീദ് , വാർഡ് മെമ്പർ കെ.വി. നിയാസ്, ഷീജ ടീച്ചർ, ഹസീന പുതിയോട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com