LOCAL NEWS

വനം–റവന്യൂ വകുപ്പുകൾ തമ്മിലുള്ള ഭൂമി സംബന്ധമായ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കും: റവന്യൂ മന്ത്രി

തിരുവമ്പാടി:കോഴിക്കോട് ജില്ലയിൽ വനം–റവന്യൂ വകുപ്പുകൾ തമ്മിലുള്ള ഭൂമി സംബന്ധമായ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു. തിരുവമ്പാടിയിൽ നടന്ന ‘കർഷക സുരക്ഷ–വന്യജീവി സംഘർഷ ലഘൂകരണം’ സംസ്ഥാനതല കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

മനുഷ്യ–വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് റവന്യൂ വകുപ്പിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. വന്യജീവി ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കാർഷിക മേഖല ഏറെ പ്രതീക്ഷയോടെയാണ് കോൺക്ലേവിനെ കാണുന്നത്. മനുഷ്യ–വന്യജീവി സംഘർഷം മൂലം ജീവഹാനിയും കൃഷിനാശവും ഉണ്ടാകാതിരിക്കാൻ സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

പണ്ട് വിളവെടുക്കുന്ന കർഷകർ കാലാവസ്ഥയെ മാത്രമാണ് ഭയപ്പെട്ടിരുന്നതെങ്കിൽ ഇന്ന് വന്യജീവി ആക്രമണങ്ങളെയും ഭയക്കേണ്ട സാഹചര്യമാണുള്ളത്. വണ്ടൂർ മണ്ഡലത്തിൽ പലതവണ എംഎൽഎയായിരുന്ന തനിക്ക് ആദ്യ രണ്ട് തവണ നിയമസഭയിൽ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉന്നയിക്കേണ്ടി വന്നിട്ടില്ല. എന്നാൽ മൂന്നാം തവണ എംഎൽഎയായപ്പോൾ ഇത്തരം പ്രശ്നങ്ങൾ നിയമസഭയിൽ ഉന്നയിക്കേണ്ടിവന്നു. കാലം കഴിയുന്തോറും വന്യജീവി ആക്രമണങ്ങളുടെ തോത് വർധിച്ചുവരുന്നതിന്റെ തെളിവാണിതെന്നും മന്ത്രി പറഞ്ഞു.

കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള സി. അച്യുതമേനോൻ സ്മാരക അവാർഡ് നേടിയ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിനെ ചടങ്ങിൽ മന്ത്രി എ.പി. അനിൽകുമാർ ആദരിച്ചു.

ജനകീയാസൂത്രണ പദ്ധതിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഡോ. പ്രിയ മോഹൻ തയ്യാറാക്കിയ ‘കൃഷിഭദ്രത’ പദ്ധതിയുടെ റിപ്പോർട്ട് കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖിന് കൈമാറി.

photo കർഷക സുരക്ഷ- വന്യജീവി സംഘർഷ ലഘുകരണം സംസ്ഥാനതല കോൺക്ലേവിൽ റവന്യു വകുപ്പ് മന്ത്രി എ. പി. അനിൽ കുമാർ സംസാരിക്കുന്നു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com