koduvalyLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

ഭിന്നശേഷിക്കാർക്ക് യു.ഡി.ഐ.ഡി അദാലത്തും മുതിർന്ന പൗരന്മാർക്ക് സഹായ ഉപകരണ സ്ക്രീനിംഗ് ക്യാമ്പും ഇന്ന്കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 30ന് കോടഞ്ചേരിയിൽ ക്യാമ്പ്

കോടഞ്ചേരി: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് യു.ഡി.ഐ.ഡി (UDID) കാർഡ് ലഭ്യമാക്കുന്നതിനുള്ള അദാലത്തും മുതിർന്ന പൗരന്മാർക്ക് സഹായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനുള്ള സ്ക്രീനിംഗ് ക്യാമ്പും ഇന്ന് (സെപ്റ്റംബർ 30) കോടഞ്ചേരി ചർച്ച് പാരിഷ് ഹാളിൽ നടക്കും.ഭിന്നശേഷിക്കാർക്കുള്ള യു.ഡി.ഐ.ഡി അദാലത്ത് രാവിലെ 9.30 മുതൽ വൈകിട്ട് 3 മണിവരെയാണ് നടക്കുക. തിരുവമ്പാടി, കൂടരഞ്ഞി, പുതുപ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിൽ നിന്നുള്ളവർക്ക് പങ്കെടുക്കാം.യു.ഡി.ഐ.ഡി അദാലത്തിൽ പങ്കെടുക്കുന്നവർ പാസ്‌പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ് ഒറിജിനൽ, ആധാറുമായി ബന്ധിപ്പിച്ച ഫോൺ, മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ അതിന്റെ ഒറിജിനൽ, രോഗിയുടെ ഒപ്പ്/വിരലടയാളം വെള്ള പേപ്പറിൽ എടുത്തത് എന്നിവ കൊണ്ടുവരണം.ഭിന്നശേഷിയുള്ള വ്യക്തി നേരിട്ട് ഹാജരാകേണ്ടതില്ല. പകരം രേഖകളുമായി ബന്ധപ്പെട്ടവർക്ക് പങ്കെടുക്കാം. യു.ഡി.ഐ.ഡി ലഭിച്ചവരിൽ പേര്, വിലാസം, ജനന തീയതി എന്നിവയിൽ തിരുത്തൽ ആവശ്യമുള്ളവർക്കും ഭിന്നശേഷി ശതമാനം, വിഭാഗം എന്നിവ തെറ്റായി രേഖപ്പെടുത്തിയവർക്കും അദാലത്തിൽ പങ്കെടുക്കാം.മുതിർന്ന പൗരന്മാർക്കുള്ള സ്ക്രീനിംഗ് ക്യാമ്പ്മുതിർന്ന പൗരന്മാർക്ക് സഹായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനുള്ള സ്ക്രീനിംഗ് ക്യാമ്പ് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണിവരെയാണ്. പങ്കെടുക്കുന്നവർ പാസ്‌പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ് ഒറിജിനലും പകർപ്പും, ബി.പി.എൽ റേഷൻ കാർഡ് അല്ലെങ്കിൽ വരുമാന സർട്ടിഫിക്കറ്റും അതിന്റെ പകർപ്പും കൊണ്ടുവരണം.മുതിർന്ന പൗരന്മാർ നേരിട്ട് ഹാജരാകേണ്ടതില്ല. രേഖകളുമായി ബന്ധപ്പെട്ടവർക്ക് പങ്കെടുക്കാം. എന്നാൽ കേൾവി തകരാറുള്ളവർ നിർബന്ധമായും നേരിട്ട് ഹാജരാകണം.ക്യാമ്പിൽ പങ്കെടുക്കുന്നവർ ആവശ്യമായ രേഖകളും അവയുടെ പകർപ്പുകളും നിർബന്ധമായും കൊണ്ടുവരണമെന്ന് സംഘാടകർ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com