LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

വെള്ളക്കെട്ടിലമർന്ന് തിരുവമ്പാടി അങ്ങാടി.

തിരുവമ്പാടി: കനത്ത മഴ പെയ്താൽ വെള്ളക്കെട്ടിലമരുന്ന തിരുവമ്പാടി അങ്ങാടിയുടെ ദുരിതം തുടരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം പെയ്ത ശക്തമായ മഴയിൽ ബസ് സ്റ്റാൻഡ്, കൂടരഞ്ഞി റോഡ്, കുരിശുപള്ളി ജങ്ഷൻ തുടങ്ങിയ പ്രധാന ഭാഗങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഇതോടെ വാഹനങ്ങളും കാൽനടയാത്രക്കാരും ഒരുപോലെ വലിയ ബുദ്ധിമുട്ടാണ് നേരിട്ടത്.

*കുത്തിയൊലിച്ചെത്തുന്ന വെള്ളം:* നാലുദിക്കുകളിലെ കുന്നിൻഭാഗങ്ങളിൽനിന്നും മഴവെള്ളം കുത്തിയൊലിച്ചെത്തുന്നതിനൊപ്പം കക്കുണ്ട് തോട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽനിന്നുള്ള വെള്ളവും അങ്ങാടിയിലേക്ക് ഇരച്ചുകയറുകയാണ്.

*കടവരാന്തകളിലേക്ക് വെള്ളം കയറി:* ബസ്‌ സ്റ്റാൻഡിലേക്കും കൂടരഞ്ഞി റോഡിലേക്കും കുതിച്ചെത്തിയ വെള്ളം ഒട്ടേറെ കടവരാന്തകളിലേക്കും പാഞ്ഞെത്തി. ഭാഗ്യവശായാണ് അന്ന് വാഹനഗതാഗതം പൂർണ്ണമായി മുടങ്ങാതിരുന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com