LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,
ബസ് അപകടത്തിൽ പരിക്കേറ്റ വിദ്യാർഥിക്ക് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ധനസഹായം.

തിരുവമ്പാടി : ബസ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർഥി മുഫീദ ഫഹാനയ്ക്ക് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ധനസഹായം. കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർമാരും ജീവനക്കാരും ചേർന്ന് സമാഹരിച്ച ഒരു ലക്ഷം രൂപയാണ് വിദ്യാർഥിയുടെ കുടുംബത്തിന് കൈമാറിയത്.
കെ.എസ്.ആർ.ടി.സി സി എം ഡി യുടെ നിർദേശപ്രകാരം തിരുവമ്പാടി എം.എൽ.എ സി.കെ. കാസിമിന്റെ ഇടപെടലിനെ തുടർന്നാണ് തുക സമാഹരിച്ചത്. കോഴിക്കോട് കെ.എസ്.ആർ.ടി.സി ഡി.ടി.ഒ പി.കെ. പ്രശോബ് മുഫീദ ഫഹാനയുടെ പിതാവ് മുസ്തഫയ്ക്ക് തുക കൈമാറി.
കോഴിക്കോട് ഡിപ്പോ എഞ്ചിനീയർ സുമേഷ്, തിരുവമ്പാടി ഐ.സി.പി.എ. ഷാജു, കോഴിക്കോട് സി.എം.ഡി സ്ക്വാഡ് ഇൻസ്പെക്ടർ ഒ.എം. സതീഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.



