HEALTH

‘ഓപ്പറേഷൻ ശുദ്ധി’: ഭക്ഷ്യ സ്ഥാപനങ്ങളിൽ സെപ്റ്റംബർ 1 മുതൽ കർശന പരിശോധന

തിരുവമ്പാടി: ഗ്രാമപഞ്ചായത്തും കുടുംബ ആരോഗ്യ കേന്ദ്രവും സംയുക്തമായി നടത്തുന്ന പ്രത്യേക ഭക്ഷ്യ സുരക്ഷാ-ശുചിത്വ കാമ്പയിൻ ‘ഓപ്പറേഷൻ ശുദ്ധി’ സെപ്റ്റംബർ 1 മുതൽ ആരംഭിക്കുന്നു. പൊതുജനങ്ങൾക്ക് സുരക്ഷിതവും ശുചിത്വമുള്ളതുമായ ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സെപ്റ്റംബർ 30 വരെ നീണ്ടുനിൽക്കുന്ന കർശന പരിശോധനകളാണ് പഞ്ചായത്ത് അതിർത്തിക്കുള്ളിൽ നടപ്പിലാക്കുന്നത്.
ഹോട്ടലുകൾ, കൂൾ ബാറുകൾ, ബേക്കറികൾ, ടീ ഷോപ്പുകൾ, മത്സ്യ-മാംസ മാർക്കറ്റുകൾ, കാറ്ററിംഗ് സെന്ററുകൾ തുടങ്ങിയ എല്ലാ ഭക്ഷ്യ വിതരണ സ്ഥാപനങ്ങളും പരിശോധനയുടെ പരിധിയിൽ വരും.

പ്രധാനമായും പരിശോധിക്കുന്ന 17 മാനദണ്ഡങ്ങൾ
ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനാനുമതി, FSSAI ലൈസൻസ്/രജിസ്ട്രേഷൻ.
പാചകക്കാർക്കും തൊഴിലാളികൾക്കും ഹെൽത്ത് കാർഡ്.
കുടിവെള്ള ഗുണനിലവാര പരിശോധന സർട്ടിഫിക്കറ്റ്, ടാങ്കുകളുടെയും കിണറുകളുടെയും ശുചിത്വം.
സ്ഥാപനത്തിന്റെയും പരിസരത്തിന്റെയും ശുചിത്വം, ആവശ്യത്തിന് വെളിച്ചവും പുക നിയന്ത്രണവും.
മാലിന്യ സംഭരണം, ജൈവമാലിന്യ സംസ്കരണ സംവിധാനം, പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ്.
ഫ്രിഡ്ജ്, ഫ്രീസർ, പാചകപാത്രങ്ങൾ എന്നിവയുടെ ശുചിത്വവും ഗുണനിലവാരം.
അടുക്കളയുടെ തറ, ഭിത്തി, സീലിംഗ് എന്നിവയുടെ പരിപാലനം.
ഈച്ച, കൊതുക്, എലി എന്നിവയെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ.
പുകയില വിരുദ്ധ ബോർഡുകളുടെയും വിലവിവരപ്പട്ടികയുടെയും പ്രദർശനം.
കർശന നടപടി ഒക്ടോബർ 1 മുതൽ
സെപ്റ്റംബർ മാസത്തെ പരിശോധനകൾക്ക് ശേഷം, നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ 2026 ഒക്ടോബർ 1 മുതൽ അടച്ചുപൂട്ടൽ ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കി രോഗങ്ങൾ തടയുന്നതിനായി എല്ലാ സ്ഥാപന ഉടമകളും പൊതുജനങ്ങളും കാമ്പയിനുമായി സഹകരിക്കണമെന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട്, സെക്രട്ടറി ശരത്ത് ലാൽ, കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ.വി. പ്രിയ, ഹെൽത്ത് ഇൻസ്പെക്ടർ ബിനു കുര്യൻ എന്നിവർ അഭ്യർത്ഥിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com