താമരശ്ശേരി സബ്ജില്ലാ കലോത്സവം ഓവറോൾ കലാകിരീടമണിഞ്ഞ് കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹൈസ്കൂൾ.

കോടഞ്ചേരി: ഈങ്ങാപ്പുഴ എം.ജി.എം ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന താമരശ്ശേരി ഉപജില്ല കലോത്സവത്തിൽ കോടഞ്ചേരി സെൻറ് ജോസഫ്സ് ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. വാശിയേറിയ മത്സരങ്ങൾക്കും പോരാട്ടങ്ങൾക്കും ഒടുവിൽ നിരവധി വിദ്യാലയങ്ങളെ പിന്നിലാക്കിയാണ് കോടഞ്ചേരി സെൻറ്. ജോസഫ്സ് വിജയക്കൊടി പാറിച്ചത്.കലാമേളയിൽ ,മത്സരിച്ച അമ്പത് ഇനങ്ങളിൽ നിന്ന് 248 പോയിന്റ് കരസ്ഥമാക്കിയാണ് ഹൈസ്കൂൾ വിഭാഗം ചരിത്രവിജയം നേടിയത്. ഇരുപത്തി രണ്ട് ഇനത്തിൽ ഒന്നാം സ്ഥാനത്തോടെ ജില്ലാ തല മത്സരത്തിന് അർഹത നേടി. ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിൽ A ഗ്രേഡ് ഓടെ ഒന്നാം സ്ഥാനം നേടിയതും മികച്ച നടനും നടിയുമായി തെരഞ്ഞെടുക്കപ്പെട്ടതും ഇവിടുത്തെ കുട്ടികളാണ്. യുപി വിഭാഗം പതിനാറ് ഇനങ്ങളിൽ പതിനഞ്ചിലും എഗ്രേഡും ഒരു ബി ഗ്രേഡും നേടി 78 പോയിന്റോടെ ഫസ്റ്റ് റണ്ണറപ്പ് കരസ്ഥമാക്കി.നാല് ഇനങ്ങളിൽ ഒന്നാം സ്ഥാനത്തോടെ ജില്ലാ തല മത്സരത്തിന് അർഹരായി.ഇതിനോടകം നടന്ന ശാസ്ത്ര, സാമൂഹിക ശാസ്ത്ര, ഗണിതശാസ്ത്ര ഇൻഫർമേഷൻ ടെക്നോളജിപ്രവർത്തി പരിചയ, കായിക മത്സരങ്ങളിൽ ജേതാക്കളായ സ്കൂൾഉപജില്ലയിൽ സർവാധിപത്യമാണ്നിലനിർത്തിയിരിക്കുന്നത്. താമരശ്ശേരി എ ഇ ഓ പ്രമോദ് കെ.വി യുടെ കൈയ്യിൽ നിന്ന് പ്രധാനാധ്യാപകൻ ബിനു ജോസ്, അധ്യാപകർ വിജയികൾ എന്നിവർ ചേർന്ന് ട്രോഫികൾ ഏറ്റുവാങ്ങി.



