LOCAL NEWS

പിഎസ്‌സി പ്രത്യേക അറിയിപ്പ്

പ്രമാണപരിശോധന

ജൂനിയർ ഇൻസ്ട്രക്‌ടർ (മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക് അപ്ലൈൻസസ്) (കാറ്റഗറി നമ്പർ 670/2023) തസ്‌തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കാത്ത വർക്ക് 2025 ജൂൺ 5 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ജി.ആർ. 9 വിഭാഗവുമായി ബന്ധപ്പെടണം (0471 2546446).

മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി സർജൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 68/2024) തസ്‌തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കാത്തവർക്ക് 2025 ജൂൺ 9, 10, 11 തീയതികളിൽ രാവിലെ 10.30 മുതൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ജി.ആർ. 10 വിഭാഗവുമായി ബന്ധപ്പെടണം (0471 2546438).

ഒ.എം.ആർ. പരീക്ഷ

കേരള വാട്ടർ അതോറിറ്റിയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ/അനലിസ്റ്റ് (കാറ്റഗറി നമ്പർ 193/2024) തസ്‌തികയിലേക്ക് 2025 ജൂൺ 9 ന് രാവിലെ 07.15 മുതൽ 09.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.

പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ തദ്ദേശസ്വയംഭരണ വകുപ്പിൽ ലൈബ്രേറിയൻ ഗ്രേഡ് 4 ആന്റ് കൾച്ചറൽ അസിസ്റ്റന്റ്റ് (കാറ്റഗറി നമ്പർ 742/2024) തസ്തികയിലേക്ക് 2025 ജൂൺ 10 ന് രാവിലെ 07.15 മുതൽ 09.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.

തദ്ദേശസ്വയംഭരണ വകുപ്പിൽ (ഗ്രൂപ്പ് 4 പ്ലാനിങ് വിങ്) അസിസ്റ്റൻ്റ് ടൗൺ പ്ലാനർ (ഡിപ്പാർട്ട്മെൻ്റൽ ക്വാട്ട, നേരിട്ടുള്ള നിയമനം) (കാറ്റഗറി നമ്പർ 572/2024, 721/2024) തസ്ത‌ികയിലേക്ക് 2025 ജൂൺ 11 ന് രാവിലെ 07.15 മുതൽ 09.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.

ഫുഡ് സേഫ്റ്റി വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റൻ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 194/2024, 482/2024) തസ്തികയിലേക്ക് 2025 ജൂൺ 12 ന് രാവിലെ 07.15 മുതൽ 09.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ കെ.എ.എസ്. ഓഫീസർ (ജൂനിയർ ടൈംസ്കെയിൽ) ട്രെയിനി (സ്ട്രീം 1, 2, 3) (കാറ്റഗറി നമ്പർ 01/2025, 02/2025, 03/2025) തസ്‌തികയിലേക്ക് 2025 ജൂൺ 14 ന് രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് 12.00 വരെയും ഉച്ചയ്ക്കുശേഷം 01.30 മുതൽ 3.30 വരെയും ഒ.എം.ആർ. പരീക്ഷ നടത്തും.

ഉദ്യോഗാർത്ഥികൾ ചെയ്തെടുക്കേണ്ടതാണ്. അഡ്‌മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാം

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com