
കൂടരഞ്ഞി:പോഷൻ അഭിയാൻ പദ്ധതിയുടെ ഭാഗമായി ജല സംരക്ഷണത്തിൻ്റെ ആവശ്യകഥ എന്ന വിഷയത്തിൽ കൂടരഞ്ഞി പഞ്ചായത്തിലെ കുട്ടികളുടെ അമ്മമാർ, അങ്കണവാടി വർക്കർമാർ എന്നിവർക്ക് നടത്തിയ ബോധവൽക്കരണ ക്ലാസ്സ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. ആറു വയസ്സിനു താഴെയുള്ള കുട്ടികൾ ,കൗമാരക്കാരായ കുട്ടികൾ, പാലൂട്ടുന്ന അമ്മമാർ, ഗർഭിണികൾ എന്നിവരുടെ ഇടയിൽ പോഷണ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ നടത്തി വരുന്ന പരിപാടിയാണ് പോഷൻ മാ.
2018-ൽ ആണ് തുടക്കം കുറിച്ചത്.പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത് വൈസ്. പ്രസിഡന്റ് മേരി തങ്കച്ചൻ, വിവിധ സ്ഥിരംസമിതി അധ്യക്ഷരയാ, റോസ്‌ലി ജോസ്, ജോസ് തോമസ്, വി എസ് രവീന്ദ്രൻ, മെമ്പർ മാരായ ജെറീന റോയ്, ബിന്ദു ജയൻ, സുരേഷ് ബാബു, ജോണി വാളിപ്ലാക്കൽ, ജലജീവൻ മിഷൻ കോർഡിനേറ്റർ ക്രിസ്റ്റീന , ഐ സി ഡി എസ്. സൂപ്പർ വൈസർ ഫസ്‌ലി, ബെൽബിൻ സെബാസ്റ്റ്യൻ, അങ്കണവാടി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു



