LOCAL NEWSNewsTRAVEL

ട്രാവൽ ഫോട്ടോഗ്രാഫി: വിജയികളെ പ്രഖ്യാപിച്ചു ഒന്നാം സ്ഥാനവും മുന്നാം സ്ഥാനവും തിരുവമ്പാടി സ്വദേശികൾക്ക്

താമരശ്ശേരി: കെ.എസ്.ആർ.ടി.സി.യുടെ ബഡ്ജറ്റ് ടൂറിസം പാക്കേജിന്റെ ഭാഗമായി താമരശ്ശേരി കെ.എസ്.ആർ.ടി.സി. ഡിപ്പോ നടത്തിയ മുന്നാർ യാത്രയോടനുബന്ധിച്ച് സംഘടിപ്പിച്ച ട്രാവൽ ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

തിരുവമ്പാടി സ്വദേശി ഡോ. എൻ.എസ്. സന്തോഷ് ഒന്നാം സ്ഥാനവും ബാലുശ്ശേരി സ്വദേശി എസ്.എച്ച്. അരുൺദാസ് രണ്ടാംസ്ഥാനവും നേടി.
തിരുവമ്പാടി സ്വദേശി അനീഷിനാണ് മൂന്നാം സ്ഥാനം.

കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ താമരശ്ശേരി ഡിപ്പോ കേന്ദ്രീകരിച്ച് നൂറ് യാത്ര പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി ഡിപ്പോയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ സമ്മാനവിതരണം നടക്കുമെന്ന് ജില്ലാ കോ-ഓർഡിനേറ്റർ പി.കെ. ബിന്ദു അറിയിച്ചു.

മലയോരമേഖലയിലെ പ്രശസ്തനായ ഹോമിയോ ഡോക്ടർ ആണ് തിരുവമ്പാടി സ്വദേശിയായ ഡോക്ടർ എൻ എസ് സന്തോഷ് കോടഞ്ചേരി അടിമണ്ണ് നൂറനാനി കുടുംബാംഗമാണ്

ഒഴിവ് സമയങ്ങളിൽ നമ്മുടെ നാട്ടിലെ വ്യത്യസ്തമായ കാഴ്ചകൾ യൂട്യൂബിലൂടെ ലോകമെങ്ങും എത്തിക്കുന്നത് ഹോബി ആക്കിയിട്ടുള്ള അദ്ദേഹം. തിരുവമ്പാടിയിലെ സാമൂഹിക സാംസ്കാരിക കാര്യങ്ങളിൽ നിറഞ്ഞ സാന്നിധ്യവും ആണ്

തിരുവമ്പാടി അമ്പലപ്പാറ താമസിക്കുന്ന പുലിക്കുന്നത്ത് അനീഷ് തിരുവമ്പാടിക്കാണ് മൂന്നാം സ്ഥാനം ലഭിച്ചത്. ഇദ്ദേഹം ഗാനമേള രംഗങ്ങളിലും മിമിക്രി വേദികളിലും സജീവ സാന്നിധ്യമാണ്. നിരവധി വിനോദയാത്രകളിൽ പങ്കെടുത്തിട്ടുള്ള ഇദ്ദേഹം തൻറെ ക്യാമറയിൽ അതെല്ലാം ഒപ്പിയെടുക്കുകയും മനോഹരമായ വിവരണങ്ങൾ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിലൂടെ പൊതുജനങ്ങൾക്കായി നൽകുകയും ചെയ്യുന്നുണ്ട്. കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിൽ മൂന്നാറിലേക്ക് നടത്തിയ യാത്രയുടെ ദൃശ്യങ്ങൾക്കാണ് മൂന്നാം സ്ഥാനം ലഭിച്ചത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com