KERALA NEWSNews

കേരള സംസ്ഥാന ലോട്ടറിയുടെ 70 ലക്ഷം രൂപയുടെ സമ്മാനർഹമായ ടിക്കറ്റ് കവർച്ച ചെയ്ത അന്തർജില്ല കവർച്ചാ സംഘം മഞ്ചേരി പോലീസിന്റെ പിടിയിൽ.

മഞ്ചേരി:കഴിഞ്ഞമാസം 19ന് കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ നിർമ്മൽ ഭാഗ്യക്കുറി ടിക്കറ്റ് നമ്പർ ND 798484 നമ്പർ ലോട്ടറി ടിക്കറ്റിന് നറുക്കെടുപ്പിലൂടെ മഞ്ചേരി മുള്ളമ്പാറ സ്വദേശിക്ക് ഒന്നാം സമ്മാനം ലഭിച്ചിരുന്നു. പ്രസ്തുത ടിക്കറ്റിന് കൂടുതൽ പണം നൽകാമെന്നു വാഗ്ദാനം ചെയ്ത് സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥർ എന്ന വ്യാജേന സമ്മാനാർഹനെ സമീപിക്കുകയും ടിക്കറ്റ് കൈമാറ്റം ചെയ്യുന്നതിനായി സമ്മാനർഹമായ ടിക്കറ്റുമായി ടിയാനെ മഞ്ചേരിയിലെ കച്ചേരിപ്പടിയിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. രണ്ടു കാറിലും ഒരു ബൈക്കിലുമായി വന്ന പ്രതികൾ ടിക്കറ്റ് സ്കാൻ ചെയ്യാനാണെന്ന വ്യാജേന ടിക്കറ്റുമായി വന്നവരെ വാഹനത്തിനകത്തേക്ക്കയറ്റി മാരകമായി പരിക്കേൽപ്പിച്ച് സമ്മാനർഹമായ ടിക്കറ്റ് കവർച്ച ചെയ്തു കടന്നുകളയുകയാണ് ഉണ്ടായത്.

തുടർന്ന് മഞ്ചേരി പോലീസിൽ ലഭിച്ച പരാതിയെ തുടർന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസ് IPS ന്റെ നിർദ്ദേശപ്രകാരം മഞ്ചേരി പോലീസ് ഇൻസ്പെക്ടർ റിയാസ് ചാക്കീരിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും , തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും മറ്റും നടത്തിയ അന്വേഷണത്തിൽ നിന്നുമാണ് പ്രതികളായ പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശികളായ കല്ലു രിക്കൽവീട്ടിൽ അബ്ദുൽ അസീസ് (26), കോഴി പള്ളിയാളി വീട്ടിൽ അബ്ദുൽ ഗഫൂർ (38)
കൊങ്ങശ്ശേരി വീട്ടിൽ അജിത് കുമാർ (44)
കലസിയിൽ വീട്ടിൽ പ്രിൻസ് (22)
ചോലക്കുന്ന് വീട്ടിൽ ശ്രീക്കുട്ടൻ (20) പാലക്കാട് കരിമ്പുഴ സ്വദേശി എളയേടത്തു വീട്ടിൽ അബ്ദുൽ മുബഷിർ (20) എന്നിവർ പോലീസിന്റെ വലയിലാകുന്നത്.

കള്ളപ്പണം വെളുപ്പിക്കുന്നതിനായി കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനാർഹമായവരെ കണ്ടെത്തി വൻ തുക ഓഫർ ചെയ്തു തട്ടിപ്പ് നടത്തിവരുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായ പ്രതികൾ.
പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് സ്വർണ്ണ വെള്ളരി, നിധി ഇരുതലമൂരി, വെള്ളിമൂങ്ങ, സ്വർണ കല്ല് തുടങ്ങിയ നിരവധി തട്ടിപ്പുകൾ നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികൾ കവർച്ചക്ക് ഉപയോഗിച്ച രണ്ടു വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു.

തട്ടിപ്പ് സംഘത്തിന് സഹായം ചെയ്ത രണ്ടുപേരെ ഇന്നലെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം മലപ്പുറം DySP അബ്ദുൽ ബഷീറിന്റെ മേൽനോട്ടത്തിൽ മഞ്ചേരി പോലീസ് ഇൻസ്പെക്ടർ റിയാസ് ചാക്കീരിയുടെ നേതൃത്വത്തിൽ മഞ്ചേരി പോലീസ് സബ് ഇൻസ്പെക്ടർ ഷാഹുൽ കൊടിയിൽ, ഷാജി ചെറുകാട്, NM അബ്ദുള്ള ബാബു, പി ഹരിലാൽ,ജില്ലാ ആന്റി നർകോട്ടിക്ക് ടീം അംഗങ്ങൾ ആയ ദിനേഷ് ഇരുപ്പകണ്ടൻ, സലിം പൂവത്തി, R ഷഹേഷ് എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

keralapolice

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com