
നായ്ക്കളിൽ പേ വിഷബാധക്കെതിരെയുള്ള കുത്തിവയ്പ്പ് രണ്ടാം ഘട്ടം തുടരുന്നു..
കൂടരഞ്ഞി പഞ്ചായത്തിലെ വളർത്ത് നായക്കളിൽ പേവിഷബാധക്കെതിരെ പ്രതിരോധ കുത്തിവയ്പ് ഊർജ്ജിതമായി തുടരുന്നു..പഞ്ചായത്ത് പരിധിയിലെ മുന്നൂറോളം നായക്കൾക്ക് ഇതിനകം പ്രതിരോധ കുത്തിവയ്പ്പ് നൽകി കഴിഞ്ഞു
പഞ്ചായത്തിലെ മുഴുവൻ നായക്കൾക്കും സെപ്തംബർ 30 നുള്ളിൽ പ്രതിരോധ കുത്തിവയ്പ്പ് നൽകാനാകുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ്, കൂമ്പാറ വെറ്ററിനറി സർജജൻ ഡോ: ദിജേഷ് ഉണ്ണികൃഷ്ണൻ എന്നിവർ അറിയിച്ചു.
തെരുവിൽ അലഞ്ഞു നടക്കുന്ന നായക്കളെ സന്നധ സേവകരോ നാട്ടൂക്കാരോ പിടികൂടി മൃഗാശുപത്രിയിൽ കൊണ്ടു വന്നാൽ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതാണ് എന്ന് വെറ്ററിനറി സർജജൻ പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ വളർത്തു നായക്കൾ കൂടുതലുള്ളതും തെരുവ് നായ്ക്കൾ വളരെ കുറഞ്ഞ പഞ്ചായത്താണ് കൂടരഞ്ഞി.. വളർത്തു നായ്ക്കളുടെ ലൈസൻസ് പഞ്ചായത്ത് കർശനമാക്കുകയും ഉത്തരവാദിത്ത ബോധമുള്ള ഓമന മൃഗ ഉടമകളെ സൃഷ്ടിക്കാൻ കഴിഞ്ഞതും കൃത്യമായ മാലിന്യ നിർമ്മാജനം നടക്കുന്നത് കൊണ്ടും കോഴിക്കോട് ജില്ലയിലെ തെരുവ് നായക്കളുടെ എണ്ണം കൂടരഞ്ഞി പഞ്ചായത്തിൽ വളരെ കുറവാണ്…
ഭാവിയിൽ നായകളുടെ ഉടമകൾക്ക് ബ്രീഡിങ് ബോധവൽക്കരണവും ബ്രീഡിങ് ലൈസൻസും നൽകാനാണ് മൃഗാശുപത്രി ,പഞ്ചായത്ത് അധികൃതരുടെ തീരുമാനം.മുഴുവൻ വാർഡ് കളിലും വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുമെന്ന്
കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ,കൂടരഞ്ഞി വെറ്റിറിനറി സർജൻ ഡോക്ടർ. ദിജേഷ് ഉണ്ണികൃഷ്ണൻ പറഞ്ഞു.



