KARASSERYLOCAL NEWSNews

തിരുവമ്പാടി എസ്റ്റേറ്റ് തൊഴിലാളി സമരം:പരിഹരിക്കണമെന്നാവശ്യപ്പെട്ട് കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രമേയം പാസാക്കി

സംസ്ഥാന തൊഴില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണണമെന്നാവശ്യപ്പെടുന്ന പ്രമേയം വാര്‍ഡ് മെമ്പര്‍ ഷാഹിന ടീച്ചറാണ് അവതരിപ്പിച്ചത്.

കാരശ്ശേരി: തിതിരുവമ്പാടി എസ്റ്റേറ്റ് തൊഴിലാളികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് രണ്ടുമാസത്തോളമായി തുടരുന്ന അനിശ്ചിത കാല സമരം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രമേയം പാസാക്കി. സംസ്ഥാന തൊഴില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണണമെന്നാവശ്യപ്പെടുന്ന പ്രമേയം കറുത്തപറമ്പ് പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍ ഷാഹിന ടീച്ചറാണ് അവതരിപ്പിച്ചത്.

കോഴിക്കോട് ജില്ലയിലെ 2000 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന തിരുവമ്പാടി എസ്റ്റേറ്റില്‍ തൊഴിലാളികള്‍ വളരെ തുച്ഛമായ വേതനത്തില്‍ തൊഴിലെടുത്തുകൊണ്ടിരിക്കുകയാണെന്നും അവരുടെ തൊഴിലനുസരിച്ചുള്ള വേതനം ലഭിക്കുന്നില്ലെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. വിഷയം ബഹുമാനപ്പെട്ട തൊഴില്‍ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം ഗ്രാമ പഞ്ചായത്ത് ഭരണ സമിതി പ്രമേയത്തിലൂടെ ഐക്യകണ്‌ഠേനയാണ് ആവശ്യപ്പെട്ടത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com