MUKKAMNews

രാഷ്ട്രപതിയുടെ പുരസ്കാര ജേതാവിന് രാജകീയ സ്വീകരണം.

മുക്കം: വിശിഷ്ടേ സേവനത്തിന് രാഷ്ട്രപതിയുടെ പുരസ്കാരത്തിന് അർഹനായി നാട്ടുകാർക്കും വീട്ടുകൾക്കും അഭിമാനമായി മാറിയ
അഗ്നി രക്ഷാ സേന റിട്ട. അസി. സ്റ്റേഷൻ ഓഫീസർ വിജയൻ നടുത്തൊടികയിലിന് വീട്ടുകാരും നാട്ടുകാരും ചേർന്ന് ഉത്സവാന്തരീക്ഷത്തിൽ സ്വീകരണം നൽകി.

നടുത്തൊടികയിൽ റസിഡന്റ് സ് അസോസിയേഷന്റെ നേതൃത്വത്തിൽ
വിജയോത്സവം എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. അഗസ്ത്യൻ മുഴിയിൽ പ്രത്യേകമായി തയാറാക്കിയ പന്തലിലേക്ക് വിജയനെ സ്വീകരിച്ചാനയിച്ചു. റീജിയൺ ഫയർ ഓഫീസർടി.രജീഷ് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

പൊന്നാടയണിയിച്ച് ഉപഹാരങ്ങളും സമ്മാനിച്ചു.ടി. ബാലൻ മാസ്റ്റർ അധ്യക്ഷനായി. മുക്കം സ്റ്റേഷൻ ഓഫീസർ ഷംസുദീൻ, സച്ചിദാന്ദൻ കരിമ്പനങ്ങോട്ട് , രവീന്ദ്രൻ നടുത്തൊടികയിൽ , ടി.സുധീർ , ഇ.കെ.അബ്ദു സലീം, പ്രീത കരിമ്പനണ്ടോട്ട് ,യു.പി.അബ്ദുൾ നാസർ, ദാമോദരൻ കോഴഞ്ചേരി,എ.പി.മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു. വിജയൻ മറുപടി പ്രസംഗം നടത്തി. കലാപരിപാടികളും അരങ്ങേറി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com