MUKKAMNews

പോളിടെക്നിക്; ഉദ്യോഗസ്ഥർ ചേന്ദമംഗലൂരിലെ സ്ഥലം സന്ദർശിച്ചു

മുക്കത്തെക്ക് അനുവദിച്ച പുതിയ പോളിടെക്നിക്കിന്റെ സ്ഥലം ഉദ്യോഗസ്ഥർ സന്ദർശിച്ചു.

രണ്ടു ഭാഗത്തുകൂടെ റോഡ് സൗകര്യമുള്ള സ്ഥലം പോളിടെക്നിക്കിന് അനുയോജ്യമാണെന്ന് മുക്കം പോളിടെക്നിക് സ്പെഷ്യൽ ഓഫീസർ രഞ്ജിത്ത് അവകാശപ്പെട്ടു. ജലലഭ്യത കൂടി ഉറപ്പായാൽ പോളിടെക്നിക് യാഥാർത്ഥ്യമാക്കാം എന്നും തൽക്കാലം വാടക കെട്ടിടത്തിൽ പ്രവർത്തിച്ച് പിന്നീട് സ്വന്തം കെട്ടിടത്തിലേക്ക് മാറാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ചേന്ദമംഗലൂർ ഇസ്ലാഹിയ അസോസിയേഷന്റെ കീഴിലുള്ള മുത്താപ്പുമ്മൽ പ്രദേശത്തെ ഇസ്ലാഹിയ വിട്ടുകൊടുത്ത 5 ഏക്കർ സ്ഥലമാണ് ഇന്ന് സന്ദർശിച്ചത്. ഇസ്ലാഹിയുടെ കീഴിലുള്ള വഖഫ് ഭൂമി മുക്കം നഗരസഭ ഏറ്റെടുത്ത് സർക്കാറിന് കൈമാറേണ്ട ചുമതല പൂർത്തിയായെങ്കിൽ മാത്രമേ സാങ്കേതിക തടസ്സം നീങ്ങുകയുള്ളൂ. നഗരസഭാ ചെയർമാൻ പിടി ബാബു, ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ:ചാന്ദ്നി കൗൺസിലർമാരായ സത്യനാരായണൻ മാസ്റ്റർ, ഗഫൂർ മാസ്റ്റർ, ഫാത്തിമ കൊടപ്പന, മധു മാസ്റ്റർ, വിശ്വൻ നികുഞ്ചം, MLA യുടെ പിഎ ഹനീഫ മാസ്റ്റർ സി പി, ഇ കെ കെ ബാവ,KP അഹമ്മദ് കുട്ടി, വേലായുധൻ മാസ്റ്റർ, എന്നിവർ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com