
തിരുവമ്പാടി:ആനക്കാംപൊയിൽ സെന്റ് മേരീസ് യു. പി സ്കൂളിലെ ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളിൽ ഗണിതത്തോടുള്ള താല്പര്യം വർദ്ധിപ്പിക്കുവാനും, വിഷയം അനായാസേന കൈകാര്യം ചെയ്യുവാനുമായിട്ടാണ് ഏകദിന ശില്പശാല സംഘടിപ്പിച്ചത്.
പാലക്കാട് ഗവണ്മെന്റ് മോയൻസ് സ്കൂൾ റിട്ട. പ്രധാന അധ്യാപകനും ആലത്തൂർ മുൻ ഉപജില്ല വിദ്യാഭ്യാസ ഓഫീസറുമായ പി. എ ബഷീർ ശില്പശാലയ്ക്ക് നേതൃത്വം നല്കി.
നിത്യോപയോഗ ജീവിതത്തിൽ ഗണിതത്തിനുള്ള സ്ഥാനം പല പ്രവർത്തനങ്ങളിലൂടെ, കളികളിലൂടെ അദ്ധേഹം വിദ്യാർത്ഥികൾക്ക് കാണിച്ചുകൊടുത്തു.
ചടങ്ങിൽ പ്രധാന അധ്യാപിക സെലിൻ തോമസ്. കെ, സ്കൂളിലെ ഗണിത ശാസ്ത്ര ക്ലബ് കൺവീനർ റീനു സ്കറിയ എന്നിവർ സംസാരിച്ചു.



