LOCAL NEWSNewsUncategorized
തിരുവമ്പാടി എസ്റ്റേറ്റ് തൊഴിലാളികൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി പിഡിപി

തിരുവമ്പാടി : പിഡിപി മണ്ഡലം ഐക്യദാർഢ്യം പ്രഖ്യാപിച്ചു 46 ദിവസമായി അനിശ്ചിതകാല സമരം നടത്തുന്ന തിരുവമ്പാടി എസ്റ്റേറ്റ് തൊഴിലാളികളുടെ സമരത്തിന് പിഡിപി തിരുവമ്പാടി നിയോജക നിയോജകമണ്ഡലം കമ്മിറ്റി പ്രകടനവുമായി എത്തി ഐക്യദാർഢ്യം പ്രകടിപ്പിച്ചു. പിഡിപി ജില്ലാ ട്രഷറർ സിദ്ദീഖ് പുതുപ്പാടി ഐക്യദാർഢ്യം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് അഹമ്മദ് കുട്ടി ഓമശ്ശേരി, മണ്ഡലം സെക്രട്ടറി ഫസലു പനോളി സിജിൻ, മുഹമ്മദ് ബഷീർ, അലി സലാം കൂമ്പാറ എന്നിവർ സംസാരിച്ചു.



