LOCAL NEWSNews

തെരേസ് ജോസഫിന് കോടഞ്ചേരി പഞ്ചായത്തിന്റെ ആദരം

കോടഞ്ചേരി : 2021 – 22 വർഷത്തെ കാലിക്കറ്റ് സർവകലാശാല എം.എ എക്കണോമിക്സ് പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ കോടഞ്ചേരി ഗവ. കോളേജിലെ തെരേസ് ജോസഫിനെ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് ആദരിച്ചു.

കോടഞ്ചേരി പഞ്ചായത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി തെരേസ് ജോസഫിനെ പൊന്നാട അണിയിച്ചും മെമ്മോ നൽകിയും ആദരിച്ചു.

അനുമോദന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിസ്സി ചാക്കോ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ, അസിസ്റ്റന്റ് സെക്രട്ടറി ബൈജു തോമസ്, പ്ലാനിങ് ക്ലർക്ക് ഷമീർ പി എന്നിവർ പങ്കെടുത്തു.

പഠനത്തിൽ മിടുക്കിയായ തെരേസ് ജോസഫ് സ്പോർട്സിലും മികവ് തെളിയിച്ച വിദ്യാർത്ഥിനിയാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി അത്ലറ്റിക് മീറ്റിൽ സ്വർണ മെഡലോടെ ചാംപ്യൻഷിപ്, അഖിലേന്ത്യാ അന്തർ-സർവകലാശാല മത്സരത്തിൽ 800 മീറ്ററിൽ വെള്ളിമെഡൽ എന്നിവ ഉൾപ്പെടെ നിരവധി നേട്ടങ്ങൾ തെരേസ് സ്വന്തമാക്കിയിട്ടുണ്ട്.

കോടഞ്ചേരി തോട്ടുമൂഴി സ്വദേശിയായ ചെമ്പനാനിക്കൽ ജോസഫ് – സൂസമ്മ ദമ്പതികളുടെ മകളാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com