
മുക്കം: മുക്കത്തെ പ്രമുഖ ടൂവീലർ സ്ഥാപനമായ ടിവിഎസ് ഷോറൂമിൽ കയറി ആസൂത്രിതമായി അക്രമം നടത്തിയ യുവാവിനെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു.
കാരമുല സ്വദേശി അൽത്താഫിനെയാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്.
സ്ഥാപനം ഉടമയായ സിദ്ദിഖിനെ അതിക്രൂരമായി മർദ്ദിച്ച പരാതിയിലാണ് അൽത്താഫിനെ അറസ്റ്റ് ചെയ്തത്.
സിദ്ദീഖിൻ്റെ ഇടതുകയ്യിൻ്റെയും ഇടതുകാലിൻ്റെയും എല്ലുകൾ പൊട്ടുകയും വലതുകണ്ണിന് മാരകമായ പരിക്ക് പറ്റുകയും ചെയ്തിരുന്നു.
അക്രമ ശേഷം പ്രതി ഷോറൂം ഉദ്യോഗസ്ഥർ തന്നെയാണ് അക്രമിച്ചെതെന്ന് പറയുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ചിരുന്നു.
ഇതിൻ്റെ മറുപടിയായി സ്ഥാപന ഉടമ തന്നെ വിശദീകരണം നൽകിയിരുന്നു.
ശേഷം സോഷ്യൽ മീഡിയ വഴി വ്യാപകമായ സൈബർ അറ്റാക്ക് നടന്നെങ്കിലും മുക്കം ടിവിഎസിൻ്റെ ഷോറൂമിൻ്റെ ഭാഗത്ത് നിന്ന് യാതൊരു മറുപടിയും ഉണ്ടായില്ല.
അറസ്റ്റിലായ പ്രതിയും മണാശ്ശേരി സ്വദേശികളും ചേർന്ന് വാർത്താസമ്മേളനം നടത്തി ഷോറൂമിനെതിരെ വാർത്തകൾ സൃഷ്ടിച്ച് അറസ്സിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും SI പ്രതീപ്, ASI മുഹമ്മദ് ജദീർ തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെക്ക് റിമാൻഡ് ചെയ്തു
സോഷ്യൽ മീഡിയയിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ ശക്തമായ നിയമ നടപടിപടിയുമായി മുന്നോട്ട് പോവുകയാണെന്ന് മുക്കം ടിവിഎസ് മാനേജ്മെൻറ് പറഞ്ഞു.
അതേസമയം അൽത്താഫിന്റെ പരാതിയിൽ സ്ഥാപനം ഉടമയ്ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.



