
തിരുവമ്പാടി: കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ പുതു ലഹരിക്ക് ഒരു വോട്ട് എന്ന ആശയത്തെ പിന്തുണച്ച് സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ഇലക്ഷനിൽ വൻ പോളിങ്.

92% പോളിംഗ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ പുതു ലഹരികൾ ആയ യാത്ര ഒന്നാംസ്ഥാനവും സൗഹൃദം,കായികം എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.
പ്രിൻസിപ്പാൾ വിപിൻ എം. സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ജോസഫ് തോമസ് അധ്യക്ഷത വഹിക്കുകയും വാർഡ് മെമ്പർ ലിസി മാളിയേക്കൽ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. അധ്യാപകനായ റോബി തോമസ് വിദ്യാർത്ഥികൾക്ക് ലഹരി ബോധവൽക്കരണ സന്ദേശം നൽകി. വിദ്യാർത്ഥി പ്രതിനിധി ദിയ തനസ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കയും പ്രിൻസിപ്പാൾ വിപിൻ എം. സെബാസ്റ്റ്യൻ കുട്ടികളെ ലഹരിക്കെതിരെയുള്ള ബ്രാൻഡ് അംബാസഡർമാരായി പ്രഖ്യാപിക്കുകയും ചെയ്തു. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സജി തോമസ്,സ്റ്റാഫ് സെക്രട്ടറി സാന്റി മൈക്കിൾ വിദ്യാർഥി പ്രതിനിധി അലിറ്റ് കുര്യാക്കോസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ ടീച്ചർ കോഡിനേറ്റർ ബിന്ദു കുര്യൻ നന്ദി രേഖപ്പെടുത്തി.



