LOCAL NEWSNews

ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ച് വേനപ്പാറഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ

വേനപ്പാറ :വിദ്യാർത്ഥികൾക്കിടയിലും സമൂഹത്തിലും പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ലഹരി വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ വേനപ്പാറഹോളി ഫാമിലി ഹൈസ്കൂളിന്റെ നേതൃത്വത്തിൽ ലഹരി ക്കെതിരെ അണിനിരന്നുകൊണ്ട് പ്രതിരോധം തീർക്കാൻ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ജനപ്രതിനിധികളും നാട്ടുകാരും സംയുക്തമായി വേനപ്പാറ അങ്ങാടിയിൽ പൊതുയോഗവും റാലിയും സംഘടിപ്പിച്ചു.ഒരുതരം ലഹരി വസ്തുക്കളും ഉപയോഗിക്കുകയില്ലെന്നും സ്കൂൾ പരിസരങ്ങളിൽ ലഹരിവസ്തുക്കൾ ഉപയോഗിക്കുവാൻ ആരെയും അനുവദിക്കില്ലെന്നും വിദ്യാർത്ഥികൾ പ്രതിജ്ഞ ചെയ്തു.

ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ഫ്ലാഷ് മോബ് ,തെരുവുനാടകം, കവിത എന്നിവ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെ ആർ സി , എൻ എസ്.എസ് ,നല്ലപാഠം ക്ലബ്, ലഹരി വിരുദ്ധ ക്ലബ്ബ് എന്നിവയിലെ അംഗങ്ങൾ റാലിക്ക് നേതൃത്വം നൽകി.
‘ഉണരാം ഉയരാം ലഹരിക്കെതിരെ’ എന്ന ക്യാമ്പയിൻ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അബ്ദുൾ നാസർ പി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ സൈമൺ കിഴക്കേക്കുന്നേൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് രാധാമണി ടീച്ചർ, വാർഡ് മെമ്പർമാരായ രജിത രമേശ്, ഗംഗാധരൻ പി കെ, ആയിഷ ടീച്ചർ, സിബി തോമസ്, ഷഹനാ സിറാജ് , ലിസി മാളിയേക്കൽ , ഹെഡ്മാസ്റ്റർ ഇ. ജെ തങ്കച്ചൻ, മേരി ഷൈല, മിനി ടിവി , ആൻ മരിയ ടോം എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com