NewsTHIRUVAMBADY

വാലി ഹൈപ്പർ മാർക്കറ്റിന്റെ എക്സ്പ്രസ് കൗണ്ടർ പ്രവർത്തനം ആരംഭിച്ചു

തിരുവമ്പാടി: ഗ്ലേബൽ പ്രവാസി ബിസിനസ്സ് ഡെവലപ്മെന്റ് ഗ്രൂപ്പിന്റെ സംരഭമായ വാലി ഹൈപ്പർ മാർക്കറ്റിന്റെ വാലി എക്സ്പ്രസ് കൗണ്ടർ പ്രവർത്തനം ആരംഭിച്ചു. താഴെ തിരുവമ്പാടി ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപം മഹനീയ വ്യക്തികളുടെ സാന്ന്യദ്ധ്യത്തിൽ തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹ്മാൻ ബാവ ഉദ്ഘാടനം നിർവഹിച്ചു.

ഒന്നര വർഷം മുമ്പ് തിരുവമ്പാടി ടൗണിൽ ആരംഭിച്ച തിരുവമ്പാടിയിലെ ആദ്യ ഹൈപ്പർ മാർക്കറ്റ് വിലക്കുറവിലും വിശ്വസ്തയിലും സാധരണ ജനങ്ങളുടെ മനസിൽ ഇടം പിടിച്ച സ്ഥാപനമാണ് വാലി ഹൈപ്പർ മാർക്കറ്റ് ഇതിന്റെ ആദ്യ എക്സ്പ്രസ് കൗണ്ടറാണ് ഇന്ന് ആരംഭിച്ചത്.

ഉദ്ഘാടന ചടങ്ങുകൾ: വീഡിയോ കാണാം ലിങ്കിൽ ക്ലിക്ക് ചെയ്യൂ….https://fb.watch/eDFiK50XiH/

ഹോൾസെയിൽ കൗണ്ടർ വ്യാപാര വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി ജിജി കെ തോമസ് ഉദ്ഘാടനം നിർവഹിച്ചു

ഫ്രഷ് ഫ്രൂട്സ് ആൻഡ് വെജിറ്റബിൾ കൗണ്ടർ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ മുഹമ്മദലി നിർവ്വഹിച്ചു.

ആദ്യ വിൽപ്പന തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ ഷക്കത്തലി നിർഹിച്ചു.
ചടങ്ങിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സ റംല ചോലക്കൽ, ഗ്ലേബൽ പ്രവാസി ഗ്രൂപ്പിന്റെ ഡയറക്ടർമാരായ നദ്റസ്, റിയാസ് അരിമ്പ്ര, ഷാജഹാൻ , ലത്തീഫ്, ഷുക്കൂർ, സന്തോഷ്, മുനീർ, സമദ് ചെറുകയിൽ ,സുബൈർ എന്നിവർ സംബന്ധിച്ചു

നൂറ് ദിവസമായി നടത്തി വന്നിരുന്ന സമ്മാന പദ്ധതിയുടെ കൂപ്പൺ നറുക്കെടുപ്പ് ചടങ്ങിൽ നടത്തി

🔸 ഒന്നാം സമ്മാനം റഫ്രിജറേറ്റർ:
ജിയാമ്മ അനു
തിരുമലയിൽ , പുല്ലൂരാംപാറ

🔸രണ്ടാം സമ്മാനം
സജല് മുഹമ്മദ്
തിരുവമ്പാടി

🔸മൂന്നാം സമ്മാനം
ഹാഷ്മി
മുറമ്പാത്തി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com