LOCAL NEWSNewsTHIRUVAMBADY

ലഹരിക്കെതിരെ സമൂഹ ജാഗ്രത ജ്യോതി ഇന്ന് തിരുവമ്പാടിയിൽ

തിരുവമ്പാടി: ലഹരി എന്ന വിപത്തിനെതിരെ കേരള സർക്കാർ നടത്തുന്ന വിവിധ പ്രവർത്തനങ്ങൾക്ക് പിന്തുണയേകിക്കൊണ്ട് നാഷണൽ സർവീസ് സ്കീം കേരളമെമ്പാടും നടത്തുന്ന ക്യാമ്പയിനാണ് സമൂഹ ജാഗ്രത ജ്യോതി . കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈകുന്നേരം ആറുമണിക്ക് സമൂഹത്തിലെ നാനാതുറയിലെ ജനങ്ങളെയും വിദ്യാർത്ഥികളെയും സംഘടിപ്പിച്ചുകൊണ്ട് മെഴുകുതിരി കത്തിച്ച് ലഹരി എന്ന വിപത്തിനെതിരെ പ്രതിരോധം തീർക്കുയാണ്

തിരുവമ്പാടി ക്ലസ്റ്ററിലെ 10 എൻഎസ്എസ് യൂണിറ്റുകളിലെ വിദ്യാർത്ഥികളെ സംഘടിപ്പിച്ചുകൊണ്ട് നീലേശ്വരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെയും തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെയും എൻഎസ്എസ് യൂണിറ്റുകൾ തിരുവമ്പാടി ബസ്റ്റാൻഡ് പരിസരത്ത് ഇന്ന് വൈകുന്നേരം ഒത്തുചേരും. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ട്, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ്, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് പ്രസിഡണ്ട് ജിജി കെ തോമസ് , തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ ജനപ്രതിനിധികൾ,തിരുവമ്പാടി പോലീസ് ഇൻസ്പെക്ടർ, ഓട്ടോ ടാക്സി തൊഴിലാളി പ്രതിനിധികൾ, വിവിധ സ്കൂളുകളിലെ അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ മെഴുകുതിരി കത്തിച്ച് തിരുവമ്പാടിയെ വലയം ചെയ്യുന്ന സമൂഹ ജാഗ്രത ജ്യോതിയിൽ പങ്കെടുക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com