LOCAL NEWSNewsTHIRUVAMBADY

മുത്തപ്പൻപുഴയിലേക്കുള്ള രണ്ട് സർവീസ് റദ്ദാക്കി കെ.എസ്.ആർ.ടി.സി; യാത്ര ദുരിതത്തിലായി ജനങ്ങൾ

തിരുവമ്പാടി: മുത്തപ്പൻപുഴയിലേക്കുള്ള രണ്ട് കെ.എസ്.ആർ.ടി.സി ബസ് സർവീസ് റദ്ദാക്കിയത് ഗതാഗത ദുരിതം സൃഷ്ടിക്കുന്നു. മുത്തപ്പൻ പുഴയിൽ നിന്ന് രാവിലെ 9.45-നും, ഉച്ചകഴിഞ്ഞ് മൂന്നിനുമുള്ള കോഴിക്കോട് ബസുകളാണ് നിർത്തലാക്കിയത്. പുല്ലൂരാപാറ വരെ മാത്രമേ സ്വകാര്യ ബസ് സർവീസുള്ളൂ. കെ.എ സ്.ആർ.ടി.സി. മാത്രമുള്ളറൂട്ടിൽ നിന്നാണ് രണ്ട് ബസുകളുടെ സർവീസ് റദ്ദാക്കിയത്.സ്ഥിരം യാത്രക്കാരായ വിദ്യാർഥികളും, ജീവനക്കാരും ഉൾപ്പെടെയുള്ളവർ സർവീസ് പുനസ്ഥാപിക്കുന്നതിന് അടിയന്തര നടപടി ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി. തിരുവമ്പാടി ഓപ്പറേറ്റിങ് സെൻറർ ഇൻസ്പെക്ടർക്ക് നിവേദനം നൽകി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു കളത്തൂർ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ട്, ലിസി അബ്രഹാം, രാമചന്ദ്രൻ കരിമ്പിൽ, രാജു അമ്പലതിങ്കൽ, മനോജ് വാഴേപറമ്പിൽ എന്നിവരടങ്ങിയ സംഘമാണ് നിവേദനം നൽകിയത്.അതേസമയം തിരുവമ്പാടിയിൽ നിന്ന് ആനക്കാംപൊയിലിലേക്ക് രാവിലെ 11-ന് എത്തുന്ന ബസ് മുത്തപ്പൻ പുഴയിലേക്ക് സർവീസ് നീട്ടാൻ ഒരുങ്ങുന്നതായി കെ.എസ്.ആർ.ടി.സി ഡിപ്പോ അധികൃതർ പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com