
തിരുവമ്പാടി:അലൈൻസ് ക്ലബ് ഇന്റർനാഷണൽ തിരുവമ്പാടി ചാപ്റ്ററിന്റെ നേതൃത്വത്തിൽ പനച്ചിക്കൽ ബിനോദ് മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള നോർത്ത് കേരള ഡബിൾസ് ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചു. D, D+, C വിഭാഗങ്ങളിലായി വടക്കൻ കേരളത്തിൽ നിന്നുള്ള പ്രമുഖ ടീമുകൾ പങ്കെടുത്തു.ആസിഫ് ആൻഡ് അരുൺ ടീം ടൂർണ്ണമെന്റ് ജേതാക്കളായി. ഷാഹിൻ ആൻഡ് അതിൻ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി. തിരുവമ്പാടി സ്മാഷ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന ചടങ്ങിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിന്ദു ജോൺസൺ ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അലൈൻസ് ക്ലബ് ഓഫ് തിരുവമ്പാടി പ്രസിഡന്റ് ജമീഷ് ഇളംതുരുത്തിൽ അധ്യക്ഷത വഹിച്ചു. ബോണി ജേക്കബ് അഴകത്ത്, O P തോമസ് എന്നിവർ നേതൃത്വം നൽകി. ക്ലബ്ബ് സെക്രട്ടറി അനീഷ് ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.



