
തോട്ടുമുക്കം: കോനൂർകണ്ടിയിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടന വാഹനങ്ങൾ തകർത്തു. ഇന്നലെ രാത്രിയാണ് പീടികപ്പാറ കോനൂർകണ്ടി റോഡിൽ കാട്ടാന ഇറങ്ങിയത്.കക്കാടംപൊയിൽ ഭാഗത്തു നിന്നും കോഴി കയറ്റി വന്ന മിനി ലോറിയും റോഡ് അരികിൽ നിർത്തിയിട്ടിരുന്ന നരികുഴി സണ്ണിയുടെ ഓട്ടോയും കാട്ടാനകൾ തകർത്തു.വിവരം അറിഞ്ഞ് എത്തിയ വനം വകുപ്പ് ജീവനക്കാർക്ക് നേരേയും കാട്ടാന തിരിഞ്ഞു.
കൂമ്പാറ കക്കാടംപൊയിൽ റോഡിൻ്റെ നിർമാണ പ്രവർത്തി നടക്കുന്നതിനെ തുടർന്ന് ബസ് ഉൾപ്പെടെയുള്ള കക്കാടംപൊയിലിന് പൊകുന്ന വാഹനങ്ങൾ ഇതുവഴിയാണ് സഞ്ചരിക്കുന്നത്. രണ്ടാനകളിൽ ഒന്ന് കാട്ടിലെക്ക് മടങ്ങിയതായി നാട്ടുകാർ പറഞ്ഞു.



