LOCAL NEWS

ഭിന്നിപ്പ് രാഷ്ട്രീയത്തെ സാഹോദര്യം കൊണ്ട് പ്രതിരോധിക്കുക

തെച്യാട് : ഭിന്നിപ്പ് രാഷ്ട്രീയത്തെ സാഹോദര്യം കൊണ്ട് പ്രതിരോധിക്കണമെന്ന് വെൽഫെയർ പാർട്ടി തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ചന്ദ്രൻ കല്ലുരുട്ടി അഭിപ്രായപ്പെട്ടു. നാടിന്റെ നന്മക്ക് നമ്മളൊന്നാകണം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് വെൽഫെയർ പാർട്ടി മുക്കം മുൻസിപ്പൽ പ്രസിഡന്റ് കെ അബ്ദുൽ റഹീം നയിക്കുന്ന സഹോദര്യ പദയാത്രക്ക്‌ പതാക കൈമാറി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹോദര്യ കേരളം ഇന്നൊരു അപകടത്തിലൂടെ കടന്നു പോകുകയാണ്. പലതരം നുണകളും കെട്ടു കഥകളും നമുക്കിടയിൽ വ്യാപിച്ചു കൊണ്ടിരിക്കുന്നു. സഹോദര്യത്തെ തകർത്ത് ഭിന്നിപ്പ് വളർത്തി രാഷ്ട്രീയ ലാഭത്തിന് ശ്രമിക്കുന്നവർക്കെതിരെ സാഹോദര്യം കൊണ്ട് മറുപടി നൽകണമെന്ന് അദ്ദേഹം പറഞ്ഞു. ബിൽഡിങ് & കൺസ്ട്രക്ഷൻ ലേബേഴ്സ് യൂണിയൻ, എഫ്.ഐ.ടി.യു, കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനോജ്‌ കാഞ്ഞിരമുഴി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുക്കം മുൻസിപ്പാലിറ്റി കൗൺസിലർമാരായ ഗഫൂർ മാസ്റ്റർ, ഫാത്തിമ കൊടപ്പന, സാറാ കൂടാരം എന്നിവർ സംസാരിച്ചു.
പദയാത്രയുടെ ഒന്നാം ദിനം തോട്ടത്തിൻ കടവിൽ സമാപിച്ചു. ജില്ലാ വൈസ്. പ്രസിഡന്റ് ശംസുദ്ധീൻ ചെറുവാടി മുഖ്യ പ്രഭാഷണം നടത്തി. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി പദയാത്ര ഇന്ന് ചേന്ദമംഗല്ലുരിൽ സമാപിക്കും. സമാപന സമ്മേളനം സംസ്‌ഥാന വൈസ്. പ്രസിഡന്റ് കെ.എ ഷഫീഖ് ഉദ്ഘാടനം ചെയ്യും. ഉബൈദ് കെ, ശരീഫ് മുണ്ടുപാറ, ഷഫീഖ് ടി കെ, റൈഹാന കല്ലുരുട്ടി, അനുപമ, മുജീബ് റഹ്മാൻ, മൊയ്തീൻ കോയ, ഗഫൂർ കല്ലുരുട്ടി, ഫൈസൽ, ഫാസിൽ എം, കെ. ടി അബ്ദുറഹിമാൻ, അസീസ് ടി. എൻ എന്നിവർ പദയാത്രക്ക് നേതൃത്വം നൽകി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com