
തിരുവമ്പാടി:ഭൂപ്രശ്നങ്ങൾ സംബന്ധിച്ച്, കർഷകസംഘം തിരുവമ്പാടിയിൽ സംഘടിപ്പിച്ച കർഷക സംഗമം ലിൻ്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ കർഷക സംഘം ഏരിയാ സെക്രട്ടറി ജോളി ജോസഫ് അധ്യക്ഷനായി. ജമീഷ് സെബാസ്റ്റ്യൻ, സി എൻ പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു. ഡാറ്റാ ബാങ്കിൻ്റെ സാങ്കേതിക പ്രശ്നത്തിൽ പെട്ട നിരവധി കർഷകർ പരിപാടിയിൽ പങ്കെടുത്തു. ഡാറ്റാബാങ്ക് പ്രശ്നം സംബന്ധിച്ച സാങ്കേതിക കുരുക്കുകൾ സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തി പരിഹാരമുണ്ടാക്കുവാൻ യോഗം തീരുമാനിച്ചു.



