INFORMATIONKOODARANCHILOCAL NEWSNews

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

2025-2026വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് നടത്തിയ വികസന സെമിനാർ ബഹു. കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജിജി കട്ടക്കയം സ്വാഗതം ആശംസിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെറീന റോയി കരട് വാർഷിക പദ്ധതി അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഇൻചാർജ് ജയപ്രകാശ് നടപ്പു വാർഷികപദ്ധതി നിർവ്വഹണ അവലോകനം നടത്തി. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി ജോസ്, വാർഡ് അംഗം ജോണി വാളിപ്ലാക്കൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വാർഡ്‌ മെമ്പർമാരായ ബോബി ഷിബു, സീന ബിജു, ബിന്ദു ജയൻ, ബാബു മൂട്ടോളി, ജോസ് തോമസ്, വി. എ. നസീർ,മോളി തോമസ്, നിർവഹണ ഉദ്യോഗസ്ഥർ, ആസൂത്രണസമിതി അംഗങ്ങൾ, വർക്കിംഗ്‌ ഗ്രൂപ്പ് അംഗങ്ങൾ, ജീവനക്കാർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പ്ലാൻ ക്‌ളർക്ക് ഷൈലജ നന്ദിയും പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com