LOCAL NEWSMUKKAMNews

കല്ലുരുട്ടി കായിക താരത്തെആദരിച്ചു

മുക്കം ഉപജില്ല കായിക മേളയിൽ കിഡീസ് ബോയ്സ് വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായ കല്ലുരുട്ടി സെന്റ് തോമസ് യുപിസ്കൂൾ വിദ്യാർത്ഥി മുഹമ്മദ് ഷാമിലിനെ സമാമ ഗ്രൂപ്പ് ഓഫ് കമ്പനീസ് മെമന്റോ നൽകി ആദരിച്ചു.

ഉപജില്ലാ സ്കൂൾ കായിക മേളയിൽ 100 മീ., 200 മീ. ഓട്ടത്തിലും ലോങ് ജംപിലും സ്വർണ്ണം നേടിയാണ്മുഹമ്മദ് ഷാമിൽ കിഡീസ് ബോയ്സ് വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായത്. സമാമാ ഗ്രൂപ്പ് ഓഫ് കമ്പനീസിനു വേണ്ടി സൽമാൻ സ്കൂളിൽ ചേർന്ന പ്രത്യേക അസംബ്ലിയിൽ വച്ച് മുഹമ്മദ് ഷാമിലിന് മെമൻന്റോ നൽകി.

ഹെഡ് മാസ്റ്റർ സജി ലൂക്കോസ് സ്വാഗതം ആശംസിച്ചു. എം പി.ടി.എ വൈസ് ചെയർപേഴ്സൺ ശ്രീമോൾ , സമാമ സ്റ്റാഫ് ശ്രീ വിൻസന്റ് , അധ്യാപകരായ പൗളി അഗസ്റ്റിൻ, നിമ്മി കുര്യൻ, ടിൽ ജി.പി. തോമസ്, സിജി ഇ കെ , സ്കൂൾ ലീഡർ മുഹമ്മദ് റാസി എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com