
തിരുവമ്പാടി : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ( കെ എസ് എസ് പി യു ) കൊടുവള്ളി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് താമരശ്ശേരി സിവിൽ സ്റ്റേഷൻ മാർച്ചും ധർണ്ണയും നടത്തി.
പെൻഷൻ പരിഷ്കരണ കുടിശിക ഉടൻ നൽകുക, കാലാവധി കഴിഞ്ഞ നാല് ഘഡു ക്ഷാമാശ്വാസ തുക അനുവദിക്കുക, സ്‌റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക, മെഡിക്കൽ അലവൻസ് വർദ്ധിപ്പിക്കുക, ലഹരി വ്യാപനം തടയുക മുതലായ ആവശ്യങ്ങൾ നടപ്പാക്കണം എന്നാവശ്യപ്പെട്ടു കൊണ്ടാണ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത് ബ്ലോക്കിലെ പത്ത് യൂണിറ്റുകളിൽ നിന്നും നിരവധി അംഗങ്ങൾ പങ്കെടുത്തു.
കെ എസ് എസ് പി യു ജില്ലാ വൈസ് പ്രസിഡന്റ് കെ വി ജോസഫ് മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എം സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ കെ അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ സ്വാഗതവും ട്രഷറർ എം കെ ജോസഫ് നന്ദിയും പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗങ്ങളായ പി സി വേലായുധൻ മാസ്റ്റർ, വി കെ രത്നമ്മ , എന്നിവർ ആശംസകൾ അർപ്പിച്ചു. കെ സി ജോസഫ് , കെ എ ഐസക്ക്, പി കെ രാമൻ കുട്ടി മാസ്റ്റർ, വി പി വിജയൻ , എൻ വി ലാസിനി എന്നിവർ നേതൃത്വം നൽകി.



