LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,
വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു.

തിരുവമ്പാടി : കഴിഞ്ഞ ദിവസം തിരുവമ്പാടി മുക്കം റോഡിൽ ഗേറ്റും പടി ഭാഗത്ത് വെച്ചുണ്ടായ ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റു കോഴിക്കോട് മെഡി.കോളേജിൽ വെന്റിലേറ്ററിൽ ചികിൽസയിലായിരുന്ന പുന്നയ്ക്കൽ കൊച്ചുകൈപ്പേൽ പരേതനായ കെ.സി സണ്ണിയുടെയും ഷാലിയുടെയും ഏക മകൻ ആൽബിൻ ജോസഫ് ( 26 ) മരിച്ചു.മാതാവ് : ഷാലി കണ്ണോത്ത് കിളിവേലികുടിയിൽ കുടുംബാംഗമാണ്.സംസ്ക്കാരം നാളെ തിങ്കൾ (09/11/2026 ) വൈകുന്നേരം 04.00 മണിയ്ക്ക് വിളക്കാംതോട് സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയിൽ.



