LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

മുക്കം സബ് ജില്ലാ കലോത്സവം: തിരുവമ്പാടിയിൽ വിപുലമായ ഗതാഗത ക്രമീകരണങ്ങളും സുരക്ഷയും ഏർപ്പെടുത്തി.

തിരുവമ്പാടി: മുക്കം സബ് ജില്ലാ കലോത്സവത്തിന് വേദിയാകുന്ന തിരുവമ്പാടിയിൽ വിപുലമായ ഗതാഗത ക്രമീകരണങ്ങളും സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തിയതായി സംഘാടകർ അറിയിച്ചു. നവംബർ 9 മുതൽ 11 വരെ നടക്കുന്ന മേളയ്ക്ക് തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ, സേക്രട്ട് ഹാർട്ട് യു.പി സ്കൂൾ, ഇൻഫൻ്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവയാണ് പ്രധാന വേദികളാകുന്നത്.ആയിരക്കണക്കിന് ആളുകൾ എത്തുന്ന മേളയിൽ വാഹന ഗതാഗതം സുഗമമാക്കാൻ 10 പ്രധാന പാർക്കിംഗ് ഗ്രൗണ്ടുകൾ സജ്ജമാക്കിയിട്ടുണ്ട്. ടൗണിൽ വൺ-സൈഡ് പാർക്കിംഗ് കർശനമാക്കും. തിരുവമ്പാടി – കൂടരഞ്ഞി റോഡിലെ പാർക്കിംഗ് ഉൾപ്പെടെയുള്ള ഗതാഗത നിയന്ത്രണങ്ങൾക്ക് പോലീസും 300-ഓളം വരുന്ന വോളന്റിയർമാരും രംഗത്തുണ്ടാകും. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനും ക്രമസമാധാന പാലനത്തിനും വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾക്കും പോലീസ് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com