റവന്യൂ ജില്ലാ സ്കൂൾ കലോത്സവം: പന്തൽ കാൽനാട്ടൽ കർമ്മം നാളെ; സ്റ്റേജ് ആൻഡ് പന്തൽ കമ്മിറ്റി കൺവെൻഷൻ നടന്നു.

കോഴിക്കോട്: കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായി സ്റ്റേജ് ആൻഡ് പന്തൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പന്തൽ കാൽനാട്ടൽ കർമ്മം നാളെ നടക്കും. സ്വാഗതസംഘം ചെയർമാനും തിരുവമ്പാടി എം.എൽ.എയുമായ സി.കെ. കാസിം കാൽനാട്ടൽ കർമ്മം നിർവഹിക്കും.ഇതിന്റെ ഭാഗമായി സ്റ്റേജ് ആൻഡ് പന്തൽ കമ്മിറ്റിയുടെ വിപുലമായ കൺവെൻഷൻ നേരത്തെ നടന്നു. സി.കെ. കാസിം എം.എൽ.എ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സ്റ്റേജ് ആൻഡ് പന്തൽ കമ്മിറ്റി വർക്കിംഗ് ചെയർപേഴ്സണുമായ കവിത ടീച്ചർ അധ്യക്ഷത വഹിച്ചു.,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.ജി. മുഹമ്മദ്, മിസ്ഹബ് കീഴരിയൂർ, യൂനുസ് പുത്തലത്ത്, കെ.പി. അബ്ദുറഹിമാൻ, മജീദ് പുതുക്കുടി, പി.ടി.എം ഷറഫുന്നീസ ,എ.പി.നാസർ ,മുസ്തഫ പാലോളി ,ഐ.പി. ഉമ്മർ, എ.എം. അബൂബക്കർ, അൻവർ മുണ്ടുപാറ, നടുക്കണ്ടി അബൂബക്കർ, സലാം തേക്കുംകുറ്റി മുക്കം എ ഇ ഒ ടി.ദീപ്തി ബി.പി.സി.അബ്ദുൽഹക്കീം, കെ.കെ അബ്ദുൽ ഗഫൂർ, നിസാം കാരശ്ശേരി ,കെ.വി.നവാസ്, എ.ഷമീർ, പി.സി. ജംഷിദ, കെ ഫസീല എം.സി.ഹാരിസ്, യു,നസീബ് തുടങ്ങിയവർ സംബന്ധിച്ചു.കൺവീനർ കെ.പി.സാജിദ് സ്വാഗതവും ടി.പി.അബൂബക്കർ നന്ദിയും പറഞ്ഞു കലോത്സവത്തിന്റെ പ്രധാന വേദിയുടെയും അനുബന്ധ വേദികളുടെയും പന്തൽ നിർമ്മാണം, സ്റ്റേജ് ക്രമീകരണങ്ങൾ, അനുബന്ധ സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച ഒരുക്കങ്ങൾ കൺവെൻഷനിൽ ചർച്ച ചെയ്തു. കലോത്സവം വിജയകരമായി സംഘടിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വിവിധ സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.



