LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,
എസ്.എം.എ ബാധിതരായ കുട്ടികൾക്ക് കൈത്താങ്ങായി പുല്ലൂരാംപാറ ഹിദായത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റി.

തിരുവമ്പാടി : എസ്.എം.എ (സ്പൈനൽ മസ്കുലാർ അട്രോഫി) രോഗത്തോട് പൊരുതുന്ന കുട്ടികളുടെ ചികിത്സയ്ക്കും തുടർജീവിതത്തിനുമായി പുല്ലൂരാംപാറ ഹിദായത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റി സമാഹരിച്ച ധനസഹായം കൈമാറി. പദ്ധതിയുടെ ഭാഗമായി സമാഹരിച്ച തുക ചികിത്സാ കമ്മിറ്റി ഭാരവാഹികളാണ് ഏറ്റുവാങ്ങിയത്.മുക്കം നഗരസഭാ കൗൺസിലർ ഹനീഫ തെച്ചിയാട്, ചികിത്സാ കമ്മിറ്റി ഭാരവാഹികളായ ഫിറോസ്, ബാലൻ മാസ്റ്റർ, പുല്ലൂരാംപാറ മഹല്ല് പ്രസിഡന്റ് ശാഹിൻ സഖാഫി, ജനറൽ സെക്രട്ടറി അബ്ദുല്ല വൈത്തല, വൈസ് പ്രസിഡന്റ് റിൻഷാദ് നൂറാനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.



