സർഗാത്മകത മാനവിക ഐക്യവും മൂല്യബോധവുമുള്ള തലമുറയെ വളർത്താൻ പ്രയോജനപ്പെടണം: സി.കെ. കാസിം എം.എൽ.എ.

മുക്കം : കലയും സർഗാത്മകതയും മാനവിക ഐക്യം ശക്തിപ്പെടുത്തുന്നതിനും മൂല്യബോധമുള്ള തലമുറയെ വാർത്തെടുക്കുന്നതിനും പ്രയോജനപ്പെടണമെന്ന് സി.കെ. കാസിം എം.എൽ.എ. അഭിപ്രായപ്പെട്ടു. കെ.എൻ.എം. വിദ്യാഭ്യാസ ബോർഡ് കൊടിയത്തൂർ–മുക്കം കോംപ്ലക്സ് മദ്റസ സർഗമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോംപ്ലക്സ് ചെയർമാൻ കെ.പി. മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.ജില്ലാ വിദ്യാഭ്യാസ കൺവീനർ ശബീർ കൊടിയത്തൂർ, ബോർഡ് അംഗം റഫീഖ് കൊടിയത്തൂർ, അബ്ദുറഷീദ് അൽ ഖാസിമി, സി.കെ. ഉമർ സുല്ലമി, കെ.സി.സി. മുഹമ്മദ് അൻസാരി, എം. അബ്ദുറഹിമാൻ മദനി, പി. മൻസൂർ മാസ്റ്റർ, ഇ. അബ്ദുൽ ഹമീദ് മാസ്റ്റർ, ബഷീർ മദനി കക്കാട്, പി. ഇസ്മായിൽ കുട്ടി മദനി, ദാവൂദ് കക്കാട്, കാരാട്ട് മുഹമ്മദ് മാസ്റ്റർ എന്നിവർ സംസാരിച്ചു.സൗത്ത് കൊടിയത്തൂർ സലഫി ക്യാമ്പസിൽ രണ്ടുദിവസമായി നടന്ന സർഗമേളയിൽ 800-ലധികം കലാപ്രതിഭകൾ വിവിധ മത്സരങ്ങളിൽ മാറ്റുരച്ചു.



