വനാതിർത്തി കടന്ന് കൃഷിയിടത്തിൽ വരുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള അവകാശം കർഷകർക്ക് നല്കണം കർഷക കോൺഗ്രസ്

തിരുവമ്പാടി : വനാതിർത്തി കടന്ന് ജനവാസ മേഖലയിലേക്കും കൃഷി ഇടങ്ങളിലേക്കും വരുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കുവാനുള്ള അവകാശം കർഷകർക്ക് നല്കണമെന്ന ആവശ്യവുമായി കർഷക കോൺഗ്രസ് . അക്രമിക്കാൻ വന്ന കാട്ടുപന്നി കൂട്ടത്തെ ജീവരക്ഷാർത്ഥം വടിയെടുത്ത് പ്രതിരോധിച്ച തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡ് മെമ്പർ രാമചന്ദ്രൻ കരിമ്പിലിനെതിരെ വനംവകുപ്പ് കേസെടുത്തതിൽ വ്യാപകപ്രതിക്ഷേധവുമായി കർഷക കോൺഗ്രസ്. വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിൻ്റെ പേരിൽ രാഷ്ട്രിയ പ്രേരിതമായിട്ടാണ് വനം വകുപ്പ് കേസ് എടുത്തിരിക്കുന്നത്. വന്യമൃഗം ശല്ല്യം മൂലം കർഷകർ നട്ടം തിരിയുമ്പോഴാണ് കർഷക വിരുദ്ധ നിലപാട് മായി വനംവകുപ്പ് വരുന്നത് എന്നും ഈ നിലപാടാണ് വനം വകുപ്പിൻ്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെങ്കിൽ കർഷകരെയും പൊതുജനങ്ങളെയും സംഘടിപ്പിച്ച് പ്രത്യക്ഷസമരവുമായി വരുമെന്ന് കർഷക കോൺഗ്രസ് വരുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് കർഷക കോൺഗ്രസ് സംസ്ഥാന ജന:സെക്രട്ടറി ബോസ് ജേക്കബ് അറിയിച്ചു. നിയോജകമണ്ഡലം പ്രസിഡണ്ട് ഷിജു ചെമ്പനാനി അധ്യക്ഷതവഹിച്ചുജില്ലാ സെക്രട്ടറിമാരായ ജിതിൻ പല്ലാട്ട്, ജുബിൻ മണ്ണു കുശുമ്പിൽ, ബാബു മുത്തേടത്ത്, നിയോജക മണ്ഡലം സെക്രട്ടറിമാരായ ബേബിച്ചൻ കൊച്ചുവേലിൽ, ഷിബിൻ കുരീക്കാട്ടിൽ , സോണി മണ്ഡപത്തിൽ, മണ്ഡലം പ്രസിഡണ്ട് സജോ പടിഞ്ഞാറെകുറ്റ് പ്രസംഗിച്ചു.



