
തിരുവമ്പാടി: തമ്പലമണ്ണ ഭാഗത്ത് ഇന്നലെ രാവിലെ വീശിയടിച്ച കനത്ത കാറ്റിലും മഴയിലും വൻ നാശനഷ്ടം. തമ്പലമണ്ണ അത്തിപ്പാറ റോഡിൽ കെഎസ്ഇബി സബ് സ്റ്റേഷന് സമീപം വീട്ടുമുറ്റത്തു നിന്ന കൊന്നമരം കടപുഴകി 11 കെവി ലൈനിലേക്കു വീണു. കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. ചിറ്റാനി പാറ ഭാസി, കടപ്രയിൽ ടോം തോമസ് എന്നിവരുടെ കുലച്ചതും കുലയ്ക്കാറായതുമായ വാഴകൾ ഒടിഞ്ഞു വീണു. പ്രദേശത്ത് വൻതോതിൽ കൃഷിനാശം ഉണ്ടായിട്ടുണ്ട്.
പഴയ കെട്ടിടം തകർന്നു മടവൂർ: പൈമ്പാലിശ്ശേരിയിൽ പഴയ കെട്ടിടം കനത്ത മഴയിൽ തൊട്ടടുത്ത ഹോട്ടലിലേക്കു പൊളിഞ്ഞു വീണു. വൻ അപകടമാണ് ഒഴിവായത്. കെട്ടിടത്തിന്റെ ഒരു ഭാഗമാണ് ഇപ്പോൾ തകർന്നത്. ബാക്കി ഭാഗങ്ങൾ എപ്പോൾ വേണമെങ്കിലും നിലം പതിക്കുമെന്ന അവസ്ഥയിലാണ്. അസി. സ്റ്റേഷൻ ഓഫിസർ എൻ.രമേശിന്റെ നേതൃത്വത്തിൽ നരിക്കുനിയിൽ നിന്ന് ഫയർ ഫോഴ്സ് സ്ഥലത്ത് എത്തി



