LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

ഡൽഹിയിലെ നേതാക്കളുടെ അറസ്റ്റ്: തിരുവമ്പാടിയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.

തിരുവമ്പാടി: ഡൽഹിയിൽ സമാധാനപരമായി പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അടക്കമുള്ള പ്രമുഖ കോൺഗ്രസ് നേതാക്കളെ അന്യായമായി അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.
വോgather വോട്ടർ പട്ടികയിൽ കൃത്രിമം കാണിച്ച് രാജ്യത്തെ ജനാധിപത്യം അട്ടിമറിക്കാൻ കൂട്ടുനിന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ നടത്തിയ സമാധാനപരമായ പ്രതിഷേധത്തെ തുടർന്ന് നേതാക്കളെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
തിരുവമ്പാടിയിൽ നടന്ന പ്രതിഷേധ പ്രകടനവും യോഗവും ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ജനാധിപത്യവും മതനിരപേക്ഷതയും തകർക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിന്റെയും ബി.ജെ.പിയുടെയും ചട്ടുകമായി പ്രവർത്തിക്കുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഉടനടി രാജിവെക്കണമെന്നും, അതിനായി കോൺഗ്രസ് പ്രക്ഷോഭ രംഗത്ത് തുടരുമെന്നും ബാബു പൈക്കാട്ടിൽ അഭിപ്രായപ്പെട്ടു.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്ററുമായ ജിതിൻ പല്ലാട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ റോബർട്ട് നെല്ലിക്കത്തെരുവിൽ, ബാബു കളത്തൂർ, മുഹമ്മദ് വട്ടപ്പറമ്പിൽ, ഹനീഫ ആച്ചപറമ്പിൽ, രാമചന്ദ്രൻ കരിമ്പിൽ, സുലൈഖ അടുക്കത്ത്, മനോജ് വാഴേപ്പറമ്പിൽ, ഷിജു ചെമ്പനാനി, സജി കൊച്ചുപ്ലാക്കൽ, ലിസി മാളിയേക്കൽ, മറിയാമ്മ വർക്കി, രാജു അമ്പലത്തിങ്കൽ, പുരുഷൻ നെല്ലിമൂട്ടിൽ, ബഷീർ ചൂരക്കാട്ട്, ഷൈനി ബെന്നി, എ.കെ. മുഹമ്മദ്, ഗിരീഷ് കല്പകശേരി, ജുബിൻ മണ്ണുകുശുമ്പിൽ, ബിനു പുതുപ്പറമ്പിൽ, മനോജ് മുകളേൽ, ജോജോ നെല്ലരി, ഗോപിനാഥ് മുത്തേടത്ത്, കെ.ആർ. മൊയ്തീൻ, ബീവി തൊറയൻപിളാക്കൽ തുടങ്ങിയ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com