LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത: നിർമാണ പ്രവർത്തികൾ വിലയിരുത്തി സി.കെ കാസിം MLA; തുടർനടപടികൾ ഉടൻ ആരംഭിക്കുമെന്ന് ഉറപ്പ്.

തിരുവമ്പാടി: ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത പദ്ധതി പ്രദേശം തിരുവമ്പാടി എം.എൽ.എ സി.കെ കാസിമിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും എഞ്ചിനീയർമാരും സന്ദർശിച്ചു. നിർമാണ മേഖലയിലെ നിലവിലെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താനാണ് സംഘമെത്തിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട്, വാർഡ് മെമ്പർ മനോജ് വാഴെപ്പറമ്പിൽ, മുൻ ജനപ്രതിനിധികൾ, മുത്തപ്പൻപുഴ ചർച്ച് വികാരി ഫാ. ജോഷി ചക്കിട്ടമുറിയിൽ എന്നിവർക്കൊപ്പം നിർമാണച്ചുമതലയുള്ള കൊങ്കൺ റെയിൽവേ, ഡി.ബിൽഡർ ലൈൻ (DBL) എഞ്ചിനീയറിംഗ് സംഘവും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.
സ്ഥലസന്ദർശനത്തിന് ശേഷം എം.എൽ.എയുടെ അധ്യക്ഷതയിൽ കൊങ്കൺ, DBL എഞ്ചിനീയർമാരുമായി അവലോകന യോഗം ചേർന്നു. പദ്ധതിയുടെ ശേഷിക്കുന്ന പ്രവർത്തികൾ തടസ്സമില്ലാതെ വേഗത്തിൽ ആരംഭിക്കുന്നതിനാവശ്യമായ നടപടികൾ സർക്കാരുമായി ആലോചിച്ച് ഉടൻ സ്വീകരിക്കുമെന്ന് യോഗത്തിൽ എം.എൽ.എ ഉറപ്പുനൽകി.
വയനാട്-കോഴിക്കോട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ തുരങ്കപാത യാഥാർത്ഥ്യമാകുന്നതോടെ താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് വലിയൊളവോളം പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com