LOCAL NEWS

സാമൂഹ്യസുരക്ഷാ പെൻഷൻ: സർക്കാർ തീരുമാനം സ്വാഗതാർഹം (ഡികെടിഎഫ്)

തിരുവമ്പാടി: ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (DKTF) വർഷങ്ങളായി ഉന്നയിച്ച പോരാട്ടങ്ങളുടെ ഫലമായി സാമൂഹ്യസുരക്ഷാ പെൻഷൻ മാനദണ്ഡങ്ങളിൽ ഇളവ് വരുത്താനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് ഡികെടിഎഫ് യോഗം അഭിപ്രായപ്പെട്ടു. വീടുകളിൽ എ.സി., 1000 സി.സി.യിൽ താഴെയുള്ള വാഹനങ്ങൾ എന്നിവ ഉണ്ടെങ്കിലും സാമൂഹ്യസുരക്ഷാ പെൻഷൻ നൽകുമെന്ന തീരുമാനം നിർധനരായ നിരവധി ആളുകൾക്ക് ആശ്വാസകരമാണ്.
ഒക്ടോബർ 11-ന് നടക്കുന്ന നിയോജകമണ്ഡലം സമ്മേളനം വൻ വിജയമാക്കാനും യോഗം തീരുമാനിച്ചു. യോഗത്തിൽ യൂണിയൻ അംഗത്വ ഐഡി കാർഡ് വിതരണം ചെയ്തുകൊണ്ട് ജില്ലാ വൈസ് പ്രസിഡന്റ് എ. കെ. മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു.
നിയോജകമണ്ഡലം പ്രസിഡന്റ് പി. കെ. അബ്ദുള്ള അധ്യക്ഷത വഹിച്ച യോഗത്തിൽ ഫ്രാൻസിസ് മൂക്കിലക്കാട്ട്, യു. പി. മമ്മദ്, പി. ബാബു, കെ. മോഹൻ, ഇ. കെ. ശിവദാസൻ, ഷിജു കാരമൂല, കൂടരഞ്ഞി പഞ്ചായത്ത് അംഗം സക്കീന സലീം, ടി. ബേബിച്ചൻ, ഏലിയാമ്മ ഇടമുള, സി. സബീന, ഹസീന കള്ളിപ്പാറ, കെ. സുലൈഖ, പി. എൽസി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com