LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

മുക്കം ഉപജില്ല കായികമേളയ്ക്ക് പൂല്ലുരാംപാറ സെൻ്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് തുടക്കമായി.

തിരുവമ്പാടി : മുക്കം ഉപജില്ല 22 -ാംമത് കായികമേളയ്ക്ക് പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് തുടക്കം കുറിച്ചു. മൂന്ന് ദിവസങ്ങളായി നടക്കുന്ന മേളയിൽ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 1500 ഓളം കായികതാരങ്ങൾ പങ്കെടുക്കുന്നു.

22-മത് മുക്കം ഉപജില്ല കായികമേള, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ.ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്തു.

മുക്കം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ടി.ദീപ്തി അധ്യക്ഷയായിരുന്ന യോഗത്തിൽ പഞ്ചായത്ത് അംഗങ്ങളായ സോണി മണ്ഡപത്തിൽ, ജോഷി പുല്ലുകാട്ട്, സ്കൂൾ പിടിഎ പ്രസിഡണ്ട് സജൻ ജോസ് എന്നിവർ സംസാരിച്ചു.

പ്രിൻസിപ്പാൾ സുനിൽ ജോസഫ് സ്വാഗതവും പ്രധാനാധ്യാപിക റീജ വി. ജോൺ നന്ദിയും പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com