KODANECHERYLOCAL NEWSNews

സിദ്ധാർത്ഥിന്റെ മൃഗീയ കൊലപാതകം യുഡിഎഫ് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

കോടഞ്ചേരി: പൂക്കോട് ഗവൺമെന്റ് വെറ്റിനറി കോളേജിൽ സിദ്ധാർത്ഥിന്റെ മരണത്തിന് ഉത്തരവാദികളെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ കെ.എം പൗലോസ് അധ്യക്ഷത വഹിച്ചു.

കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, യുഡിഎഫ് കൺവീനർ ജയ്സൺ മേനാക്കുഴി, യുഡിഎഫ് അബൂബക്കർ മൗലവി, ചിന്ന അശോകൻ, ജോസ് പെരുമ്പള്ളി, ബാബു പട്ടരാട്ട്, അബ്ദു കഹാർ, ജോർജ് തോമസ് മച്ചുകുഴി, ജോസ് പൈക, ബിജു ഓത്തിക്കൽ, ഫ്രാൻസിസ് ചാലിൽ, നാസർ പി പി, ഫ്രാൻസിസ് മുണ്ടാട്ടിൽ, ലിസി ചാക്കോ, വാസുദേവൻ ഞാറ്റുകാലായിൽ എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com