LOCAL NEWS

കാർ നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിഞ്ഞു

കൂടരഞ്ഞി :കോടഞ്ചേരി- കക്കാടംപൊയിൽ മലയോര ഹൈവേയുടെ കൂടരഞ്ഞി പുന്നക്കൽ റോഡിൽ കാരാട്ട് പാറയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് നാലുമണിയോടെ കാരാട്ട് പാറ വളവിലാണ് സംഭവം. കുടുംബം സഞ്ചരിച്ച കാറാണ് 25-അടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്. യാത്രക്കാർ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു.സ്ഥിരം അപകടമേഖലയാണിത്. ഇതിനുമുമ്പും ഒട്ടേറെ അപകടങ്ങൾ നടന്നിട്ടുണ്ട്. സംരക്ഷണഭിത്തി നിർമാണത്തിൽ അപാകതയുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഭിത്തി തകർത്താണ് കാർ മറിഞ്ഞത്. കൊടുംവളവ് കണക്കിലെടുത്ത് കൂടുതൽ ശാസ്ത്രീയമായി ഭിത്തി പണിയണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com