
തിരുവമ്പാടി: പുഴയിലെ ചതുപ്പിൽ അകപ്പെട്ട പശുവിനെ മുക്കം അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. തൊണ്ടിമ്മൽ സാൻജോ പ്രതീക്ഷാ ഭവൻ കോൺവന്റിലെ 8 വയസ്സ് പ്രായമുള്ള പശു ആണ് ഇരുവഞ്ഞി പുഴയിൽ അകപ്പെട്ടത്. ഫയർ സ്റ്റേഷനിലെ അസി. സ്റ്റേഷൻ ഓഫിസർ എം.സി. മനോജിന്റെ നേതൃത്വത്തിലുള്ള സേന എത്തി പശുവിനെ കയറ്റാൻ ശ്രമിച്ചെങ്കിലും ചെളിയിൽ നിന്ന് പശുവിന് കയറാൻ സാധിച്ചില്ല.
പിന്നീട് കയർ ഉപയോഗിച്ച് പശുവിനെ ഉയർത്തി 500 മീറ്ററോളം പുഴയിലൂടെ താഴേക്ക് കൊണ്ടുവന്നാണ് സുരക്ഷിതമായ സ്ഥലത്ത് കയറ്റിയത്. രക്ഷാപ്രവർത്തനത്തിന് ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ കെ. ടി. ജയേഷ്, വി.പി.ഷറഫുദ്ദീൻ, ഇ. നജുമുദ്ദീൻ, ആർ.വി.അഖിൽ, ചാക്കോ ജോസഫ് എന്നിവർ പങ്കാളികളായി. നാട്ടുകൂട്ടം റെസ്ക്യൂ ടീം അംഗങ്ങളായ പ്രശാന്ത് തൊണ്ടിമ്മൽ, രജീഷ് തൊണ്ടിമ്മൽ, സർവ്വം കുട്ടൻ എന്നിവരും പങ്കെടുത്തു



