
കൂടരഞ്ഞി:കേരളാ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള കേര രക്ഷാ വാരത്തോടനുബന്ധിച്ച് ഗുണമേന്മയുള്ള ജൈവ വളം കൃഷിയിടത്തിൽ ലഭ്യമാക്കുന്നതിനായി കൂടരഞ്ഞി കേര സമിതിയുടെ നേതൃത്വത്തിൽ തെങ്ങിൻ തോപ്പിൽ ശീമക്കൊന്ന വെച്ചു പിടിപ്പിക്കുന്നതിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ, കേര സമിതി ഭാരവാഹികൾ ക്യഷി ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ കൂമ്പാറ ജോണി പുളിമൂട്ടിൽ എന്ന കർഷകന്റെ കൃഷിയിടത്തിൽ വെച്ച് കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് നിർവ്വഹിക്കുന്നു.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോസ് തോമസ് മാവറ, വാർഡ് മെമ്പർമാരായ സീന ബിജു, ജറീന റോയ്, കാർഷിക വികസന സമിതി അംഗം കെ. എം. അബ്ദുറഹിമാൻ, കേര സമിതി പ്രസിഡണ്ട് കെ. വി. ജോസഫ് കല്ലിങ്കക്കുടിയിൽ, സെക്രട്ടറി പയസ് തീയാട്ടുപറമ്പിൽ, ട്രഷറർ രാജേഷ് മണിമലതറപ്പിൽ ഏഴാം വാർഡ് കൺവീനർ അബ്ദുൽ ജബ്ബാർ കുളത്തിങ്കൽ, കൃഷി ഓഫീസർ പി എം മൊഹമ്മദ്, കൃഷി അസിസ്റ്റന്റ് മിഷേൽ ജോർജ്ജ്, ഗ്രാമ പഞ്ചായത്ത് അസി. സെക്രട്ടറി അജിത് പി. എസ്, പ്രദേശ വാസികളായ കർഷകർ തുടങ്ങിയവർ പങ്കെടുത്തു.



